ഓസ്ട്രേലിയ: ആഢംബരത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ലക്ഷ്വറി കാറിന് അക്ഷരതെറ്റ് സംഭവിച്ചാല്‍ എന്ത് ചെയ്യും? 87ലക്ഷത്തിന്റെ പോര്‍ഷെ കയെന്‍ കാറിനാണ് അക്ഷരതെറ്റ് സംഭവിച്ചത്. കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയയിലാണ് സംഭവം മറ്റൊരുകാര്‍ ഡ്രൈവറുടെ കണ്ണില്‍ പെടുന്നത്.
ഓസ്‌ട്രേലിയയിലെ മെല്‍ബണിലെ തിരക്കു പിടിച്ച ട്രാഫിക്ക് സിഗ്നല്‍. മുന്നില്‍ കിടക്കുന്ന പോര്‍ഷെ കയെന്‍ കാറിന്റെ സൗന്ദര്യത്തില്‍ കണ്ണും നട്ട് നോക്കി നില്‍ക്കുകയായിരുന്ന പിന്നലെ സിഗ്നലില്‍ കിടന്ന കാര്‍ ഡ്രൈവര്‍. പെട്ടെന്നാണ് പോര്‍ഷെ എന്ന് വായിച്ചതില്‍ ഒരു തെറ്റ് ശ്രദ്ധയില്‍ പെട്ടത്.
എന്നാല്‍ ഒരു ആഢംബര കാറിന് അക്ഷര തെറ്റ് സംഭവിക്കുക അസാധ്യമെന്ന് ചിന്തിച്ച് പിന്നെയും സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത് ‘porsche’ ക്ക് പകരം ‘porshce’. തെറ്റ് കയ്യോടെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പകര്‍ത്തിയതോടെ സംഭവം വയറാലാവുകയായിരുന്നു. ഒരു ആഢംബര കാറിന്റെ ഇത്തരമൊരു തെറ്റ് വാഹന പ്രേമികള്‍ക്ക് സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. ഒരു തരത്തിലും ന്യായീകരിക്കാവുന്ന തെറ്റല്ല പോര്‍ഷെയ്ക്ക് സംഭവിച്ചതെന്ന് രാജ്യത്തിന്റെ എല്ലായിടത്തു നിന്നും അഭിപ്രായമുണ്ടായതോടെ പോര്‍ഷെയ്ക്ക് തങ്ങളുടെ പ്രതികരണം അറിയിക്കാതെ നിവര്‍ത്തിയുണ്ടായിരുന്നില്ല.
തെറ്റു തങ്ങളുടെ ഭാഗത്തു നിന്ന് സംഭവിക്കാന്‍ ഇടയില്ലെന്ന് കമ്പനി വ്യക്തമാക്കി. ”ഒരു കാരണവശ്ശാലും ബാഡ്ജിങ്ങില്‍ നിര്‍മ്മാണപ്പിഴവു സംഭവിച്ചിട്ടില്ല. വളരെ സൂക്ഷമമായ പരിശോധകള്‍ക്കു ശേഷം മാത്രമേ ഓരോ കാറും വിപണിയില്‍ എത്തിക്കാറുള്ളൂ. ബാഡ്ജിങ്ങിലെ പരിശോധനയ്ക്ക് വേണ്ടി മാത്രമായി ഒരു പ്രത്യേക സംഘം തന്നെ ജര്‍മ്മന്‍ നിര്‍മ്മാണ ശാലയില്‍ തങ്ങള്‍ക്കുണ്ടെന്നും കമ്പനി അറിയച്ചു. ഈ തെറ്റ് എങ്ങനെ സംഭവിച്ചെന്ന് അറിയില്ലെന്നും ചിത്രത്തില്‍ കാണുന്ന പോര്‍ഷെ കയെന്‍ പുതിയ മോഡലല്ല പഴയ മോഡലാണെന്നും കമ്പനി പ്രതികരിച്ചു.” എന്തിരുന്നാലും ലക്ഷ്വറികാറിലെ ‘കൈപ്പിഴ’ ഇപ്പോഴും കാര്‍ ആരാധകര്‍ക്കൊരു ചോദ്യചിഹ്നമാണ്.