മെല്‍ബണ്‍: ഓസ്‌ട്രേലിയ ആന്റ് ന്യുസിലന്റ് ബാങ്കിങ് ഗ്രൂപ്പിനെതിരായ ഇന്ത്യന്‍ വ്യവസായി പങ്കജ് ഓസ്‌വാള്‍ നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരമായി ലഭിച്ചത് 737 കോടി രൂപ. ഓഹരി വില്‍പ്പനയില്‍ ബാങ്കിങ് ഗ്രൂപ്പ് തട്ടിപ്പ് കാണിച്ചു എന്ന് ആരോപിച്ചാണ് ഓസ്‌വാളും ഭാര്യ രാധികയും കേസ് നല്‍കിയത്.
ഓസ്‌ട്രേലിയയിലെ പ്രമുഖ ബാങ്കായ എഎന്‍സെഡില്‍ നിന്ന് 190 കോടി രൂപയായിരുന്നു ഇവര്‍ നഷ്ട പരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ബര്‍പ് ഫെര്‍ട്ടിലൈസേഴ്‌സ് എന്ന കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും പങ്കജിന്റെയും രാധികയുടെയും കൈവശമായിരുന്നു. ഓഹരികള്‍ വില്‍ക്കാന്‍ ബാങ്കിനെ ഏല്‍പ്പിച്ചപ്പോള്‍ 3886 രൂപ കുറച്ചാണ് ബാങ്ക് നല്‍കിയതെന്നായിരുന്നു പരാതി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക