പി.പി ചെറിയാൻ
വില്ലിസ്റ്റൺ (ഫ്‌ളോറിഡ): ടെൽസ് മോഡൽ എസ് ഇലക്ട്രിക്ക കാറിലെ ഓട്ടോ പൈലറ്റിനുണ്ടായ തകരാറുമൂലമാണ് വലിയൊരു ട്രക്കർ ടെയ്‌ലറുമായി കൂട്ടിയിച്ചു ഡ്രൈവർ കൊല്ലപ്പെട്ടതെന്ന് ഫെഡറൽ അധികൃതരുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ജൂൺ 30 നു ഫെഡറൽ അധികൃതരാണ് ഔദ്യോഗിക റിപ്പോർട്ടു പുറത്തു വിട്ടത്.
ഓട്ടോ പൈലറ്റ് മോഡൽ കാറിനുണ്ടായ ആദ്യ അപകടമാണിതെന്നു കാറിന്റെ കമ്പനി ഉടമസ്ഥർ പറഞ്ഞു. മെയ് ഏഴിനു ഫ്‌ളോറിഡയിലെ വിലിസ്റ്റണിൽ വെച്ചു മുമ്പിൽ പോയിരുന്ന ഇലക്ട്രിക്കൽ കാറിൽ വിലതുവശത്തേയ്ക്കു തിരിഞ്ഞു വലിയ ട്രക്കർ ട്രെയിലർ ഇടിച്ചുണ്ടായ അപകടത്തിലാണ് കാറിന്റെ ഡ്രൈവർ കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന ഡ്രൈവർക്കോ ഓട്ടോ പൈലറ്റിനോ ട്രെയ്‌ലറിന്റെ വെളുത്ത വശം തെളിഞ്ഞ അന്തരീക്ഷത്തിൽ കാണാൻ കഴിയാത്തതാണ് അപകടത്തിനു കാരണമായത്.
സംഭവം ഉടൻ കാറിന്റെ കമ്പനിയായ ടെൽസ ഫെഡറൽ അധികൃതർ റിപ്പോർട്ട് ചെയ്തിരുന്നു. ഓട്ടോ പൈലറ്റാണ് കാർ നിയന്ത്രക്കുന്നതെങ്കിലും ഡ്രൈവറുടെ കൈ എല്ലാ സമയത്തും സ്റ്റിയറിങ്ങിൽ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കപ്പെട്ടിട്ടുണ്ടോ എന്നതും അന്വേഷണ വിഷയമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ടൈൽസ് കമ്പനി 50580 കാറുകളാണ് മാർക്കറ്റിലിരികിക്കുന്നത്. ഓട്ടോ പൈലറ്റ് കാറിന്റെ കുറിച്ചു മറ്റു പരാതികൾ ലഭിച്ചെങ്കിലും ഓട്ടോ പൈലറ്റും സംവിധാനം കൂടുതൽ കാര്യക്ഷമമമാക്കുന്നതിനുള്ള നടപടികൾ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. യാത്ര കൂടുതൽ സുഗമമാക്കുന്നതിനു ഉപയുക്തമായ ഓട്ടോ പൈലറ്റ് ഇലക്ട്രിക്കൽ കാറിൽ ആവശ്യക്കാർ വർധിച്ചു വരികയാണ്.