ഡബ്ലിൻ : സെൻട്രൽ ബാങ്കിന്റെ കണക്കനുസരിച്ച്, ശരാശരി കാർ ഇൻഷുറൻസ് പ്രീമിയം കഴിഞ്ഞ വർഷം 7% കുറഞ്ഞതായി റിപ്പോർട്ട് . ത്രൈമാസ അടിസ്ഥാനത്തിൽ കണക്കാക്കിയപ്പോൾ , ശരാശരി നേടിയ പ്രീമിയം 2017 ലെ ഏറ്റവും ഉയർന്ന നിലയായ 22% ൽ നിന്നും കുറവുണ്ടായിരിക്കുകയാണ് .
അലയൻസ് ഫോർ ഇൻഷുറൻസ് കമ്പനി ഈ കുറവിനെ സ്വാഗതം ചെയ്തു. പോളിസി ഉടമകൾക്ക് “തുക കുറഞ്ഞത് കുറച്ച് സമ്പാദ്യമെങ്കിലും നീക്കിവെക്കുന്നതിനായി കഴിഞ്ഞിട്ടുണ്ട് എന്നും പറഞ്ഞു .
2022-ലെ അഞ്ചാമത്തെ നാഷണൽ ക്ലെയിംസ് ഇൻഫർമേഷൻ ഡാറ്റാബേസ് (NCID) പ്രൈവറ്റ് മോട്ടോർ ഇൻഷുറൻസ് റിപ്പോർട്ടിന്റെ സെൻട്രൽ ബാങ്കിന്റെ പ്രസിദ്ധീകരണം സഹമന്ത്രി ജെന്നിഫർ കരോൾ മാക്നീൽ ടിഡി ഇക്കാര്യം വിലയിരുത്തി
ഗണ്യമായ പണപ്പെരുപ്പ സമ്മർദം അനുഭവപ്പെടുന്ന സമയത്ത് ഒരുപാട് വ്യക്തികൾക്കും കുടുംബങ്ങൾക്കും മോട്ടോർ ഇൻഷുറൻസ് പ്രീമിയം വീണ്ടും കുറയ്‌ക്കുന്നതിൽ നിന്ന് പ്രയോജനം ലഭിച്ചതായി കാണുന്നത് സന്തോഷകരമാണ്,” മന്ത്രി മക്നീൽ പറഞ്ഞു.