പാർത്ഥസാരഥി പിള്ള
ന്യൂയോർക്ക് :വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിൽ രാമായണ മാസാചരണം പൂർത്തിയായി. ഇതിനോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡോ. എ .കെ ബി പിള്ള മുഖ്യ പ്രഭാഷണം നടത്തി. വെസ്റ്റ് ചെസ്റ്റർ അയ്യപ്പ ക്ഷേത്രത്തിലെ പൂജാരി മനോജ് നബൂതിരി ഡോ. എ .കെ ബി പിള്ളക്ക് പൊന്നാട നൽകി ആചരിച്ചു.കര്‍ക്കിടക മാസത്തിലെ എല്ലാ ദിവസവും രാമായണ പാരായണവും പ്രേത്യക പൂജകളും നടന്നിരുന്നു.
ഡോ. എ .കെ ബി പിള്ള തന്റെ മറുപടി പ്രസംത്തിൽ നാടുംവീടും വിട്ട് ഏഴ് കടലും താണ്ടി അമേരിക്കയിൽ എത്തിയ നമുക്ക് കേരളത്തിൽ നടത്തുന്ന അതെ പൂജ വിധികൾ അതീന്റെ സർവ്വ ചടങ്ങ്കളോടും കുടി കാണാൻ നമുക്ക് അവസരം ഒരുക്കുന്നുത് ഒരു വലിയ കാര്യമാണ് എന്ന് അഭിപ്രായപ്പെട്ട്. ഹൈന്ദവരെ സംബന്ധിച്ച് വളരെ പുണ്യമായ മാസമാണ് കര്‍ക്കിടകം . പഴയ കാലം നോക്കിയാല്‍ പൊതുവേ കേരളീയരാണ് കര്‍ക്കിടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഇടമുറിയാതെ മഴ പെയ്യുന്ന അഥവാ പെയ്തിരുന്ന കര്‍ക്കിടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ് അതിനാല്‍ ഈ മാസം രാമായണ മാസമായി ആചരിക്കുന്നു.
മഹാ വിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമന്‍ ജനിച്ചത് കര്‍ക്കിടം രാശിയില്‍ ഉദയം കൊണ്ട വേലയിലാണ്.
കര്‍ക്കിടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നില്‍ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യന്‍ ദക്ഷിണായന രാശിയില്‍ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം. ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാതിമകമായ അര്‍ത്ഥത്തില്‍ ദേവന്‍ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യം ആണ്.
രണ്ടാമതായി പറയുന്നത് ജലരാശിയായ കര്‍ക്കിടകത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പരായാണം എന്നും പറയാറുണ്ട് .
കേരളത്തിന്റെ വടക്ക് പ്രതേകിച്ച് മലബാറില്‍ രാവിലെ ദശപുഷ്പങ്ങള്‍ വച്ച് ശ്രീഭഗവതിയെ വീട്ടിലേക്ക് എതിരേല്‍ക്കുന്ന ചടങ്ങും ഈ മാസം നടക്കാറുണ്ട് . രാവിലെ കുളിച്ച് വീടു വൃത്തിയാക്കി വിളക്കു കൊളുത്തി,കിണ്ടിയില്‍ വെള്ളവും തുളസിക്കരും, താലത്തില്‍ ദശപുഷങ്ങളും വാല്‍ക്കണ്ണാടിയും രാമായണവും പുതുവസ്ത്രവും വയ്ക്കുന്നു. വൈകീട്ടേ ഇത് എടുത്തു മാറ്റൂ. കര്‍ക്കിടകത്തിലെ എല്ലാദിവസവും ഇത് തുടരുകയും രാമയണം വായന പൂര്‍ത്തിയാവുന്നതോടെ സമാപിക്കുകയും ചെയ്യുന്നു.ഇതാണ് ആ ചടങ്ങ് .
കാത്തിരിപ്പിന്‍റെ മാസം കൂടിയാണ് കര്‍ക്കിടകം.സമൃദ്ധിയുടെ പൊന്നിന്‍ ചിങ്ങത്തിനായുള്ള ഒരു കാത്തിരിപ്പ്.
പാർത്ഥസാരഥി പിള്ള, പത്മജാ പ്രേം , ഗണേഷ് നായർ തുടങ്ങി നിരവധി ആളുകൾ ചടങ്ങിന് നേതൃത്വം നൽകി