ഡയപ്പര്‍ മാറ്റുന്നതിനിടെ കുഞ്ഞിനെ എടുക്കാന്‍ ശ്രമിച്ച് കുഞ്ഞ് മരിച്ചു.പിതാവ് കുറ്റക്കാരനെന്ന് കോടതി

അബുദാബി: ഡയപ്പര്‍ മാറ്റുന്നതിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പിതാവ് കുറ്റക്കാരനെന്ന് അബുദാബി കോടതി. അബുദാബിയില്‍ എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ച സംഭവത്തിലാണ് പിതാവിന്റെ വിചാരണ കോടതി നടപ്പിലാക്കുന്നത്. അമ്മ കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്നതിനെ പിതാവ് ബലം പിടിച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല നിലത്തിടിച്ച് കുഞ്ഞ് മരിക്കുകയായിരുന്നു.

ഡയപ്പര്‍ മാറ്റിയതിന് ശേഷം കുഞ്ഞിനെ നല്‍കാമെന്ന ഭാര്യയുടെ വാക്കുകേള്‍ക്കാതെ ബലം പിടിച്ച് കുഞ്ഞിനെയെടുത്ത് കുനിയുമ്‌ബോള്‍ കുഞ്ഞിന്റെ തല നിലത്തിടിച്ചതാണ് മരണ കാരണം. ശബ്ദം കേട്ട് മുറിയിലേക്കെത്തിയ ബന്ധുക്കളെ ഇയാള്‍ മുറിയ്ക്കുള്ളിലേക്ക് കടക്കാന്‍ സമ്മതിച്ചില്ലെന്നും ഭാര്യ ആരോപിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുഞ്ഞിന് പരിക്കേറ്റെന്ന് മനസ്സിലായതോടെ ബന്ധുക്കളെ വിളിക്കാനുള്ള ഭാര്യയുടെ ശ്രമവും ഇയാള്‍ തടസ്സപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സമീപവാസികള്‍ പൊലീസില്‍ വിവരമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രതി മുറിയുടെ വാതില്‍ തുറക്കാന്‍ തയ്യാറായത്. ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പിതാവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും പ്രതിയ്ക്കുള്ള ശിക്ഷ കോടതി വിധിച്ചിട്ടില്ല.

Top