ക്ലാസ് മുറിയിൽ വിദ്യാർഥിയെ ക്രൂര മർദനത്തിനിരയാക്കി: അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു

ക്രൈം ഡെസ്‌ക്

ബീമോൺ (ടെക്‌സസ്): ഹൈസ്‌കൂൾ വിദ്യാർഡഥിയെ ക്ലാസിൽ വച്ച് അടിച്ചു എന്ന കുറ്റത്തിനു മേരി ഹേസ്റ്റിങ് (63) എന്ന അധ്യാപികയെ അറസ്റ്റ് ചെയ്തു. ബീമോണ്ട് ഓസൺ ഹൈസ്‌കൂൾ അധ്യാപിക വിദ്യാർഥിയെ തലയ്ക്കു പുറകിൽ വിഡ്ഡി എന്നു വിളിച്ച് അടിക്കുന്ന വീഡിയോ ദൃശ്യം പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.
വിദ്യാർഥിയെ മർദിച്ച സംഭവത്തിൽ ഹൈസ്‌കൂൾ അധ്യാപികയെ ഇന്ന് അരസ്റ്റ് ചെയ്ത വിവരം ജെഫർസൺ കൗണ്ടി ഷെറീഫ് ഓഫിസാണ് മാധ്യമങ്ങൾക്കു നൽകിയത്. അധ്യാപികയെ ഉടൻ ക്ലാസിൽ നിന്നു നീക്കം ചെയ്യുകയും അഡ്മിനിസ്‌ട്രേഷൻ ലിവിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ബീമോണ്ട് ഐഎസ്ഡി അധികൃതർ അറിയിച്ചു.
വിദ്യാർഥികളെ പീഡിപ്പിക്കുന്നത് യാതൊരു കാരണവശാലും അനുവദിക്കുകയില്ലെന്നും പഠനത്തിലുള്ള സുരക്ഷിതത്വം ഉറപ്പാക്കുമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു. അറസ്റ്റിലായ അധ്യാപികയ്ക്കു 2500 ഡോളർ ബോണ്ടിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. അധ്യാപികയെ അറസ്റ്റ് ചെയ്ത വിവരം സ്‌കൂൾ അധികൃതരും സ്ഥിരീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top