പി.പി ചെറിയാൻ
ടെക്‌സസ്: അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി എയർ ബലൂൺ പൊട്ടി കൊല്ലപ്പെട്ട പതിനാറു പേരിൽ ആർമി ഹോസ്പിറ്റൽ ബേൺ ട്രയൽ യൂണിറ്റ് ചീഫ് മാറ്റ് രോവനും(34) ഭാര്യം സൺണ്ടെ രോവനും (34) ഉൾപ്പെട്ടിട്ടുള്ളതായി മാറ്റിന്റെ സഹോദരൻ ജോഷ്വവ അറിയിച്ചു.
ശനിയാഴ്ച പതിനാറു പേരെ കയറ്റി ഉയരങ്ങളിലേയ്ക്കു പറന്നുയർന്നു ഹോട്ട് എയർ ബലൂൺ പവർ ലൈനിൽ മുട്ടിയാണെന്നു പറയപ്പെടുന്നു പൊട്ടി താഴേയ്ക്കു പതിച്ച് അതിലുണ്ടായിരുന്ന 16 പേരും തത്സമയം കൊല്ലപ്പെടുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
സെൻട്രൽ ടെക്‌സസ് ഫീൽഡിൽ നിന്നും ശനിയാഴ്ച രാവിലെ എട്ടു മണിക്കാണ് അപകട വിവരം ലഭിച്ചത്. പൊലീസ് സംഭവ സ്ഥലത്ത് എത്തി ചേർന്നപ്പോൾ കത്തികരിഞ്ഞ ജഡങ്ങളാണ് കാണാൻ കഴിഞ്ഞതെന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സോഫ്റ്റ് ബോർഡ് വക്താവ് റോബർട്ട് പറഞ്ഞു.
മാറ്റും സൺഡേയും സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത് ബേൺ യൂണിറ്റിൽ നിരവധി ഗവേഷണങ്ങൾ നേതൃത്വം നൽകിവരികയായിരുന്നു മാറ്റു റോവൻ.