സ്വന്തം ലേഖകൻ
സിഡ്‌നി: ആസ്‌ട്രേലിയയുടെ നോർത്തേൺ ടെറിറ്ററടി പ്രദേശത്ത് പുകവലി നിരോധനം ഏർപ്പെടുത്താൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നു. ഡാർവിൻ കൗൺസിലിന്റെ പിൻതുണ പിൻതുടർന്നാണ് രാജ്യത്ത് പുകവലി നിരോധനം നടപ്പാക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കുന്നത്.
നിലവിൽ സർക്കാർ നൽകുന്ന ലിക്വർ ലൈസൻസിൽ നിന്നു ഇതുമായി ബന്ധപ്പെട്ട ക്ലോസ് ഒഴിവാക്കുമെന്നു വ്യവസായ മന്ത്രി പീറ്റർ സ്റ്റെൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് ലൈസൻസിങ് ഇതു സംബന്ധിച്ചുള്ള നിരോധനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നിലവിൽ നോർത്തേൺ ടെറിറ്ററി പ്രദേശത്ത് നിരവധി ബാറുകളും, വീടുകളും സ്ട്രീറ്റ്മാളുകളും അടക്കമുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ഈ പ്രദേശത്ത് പുകവലിക്കു കർശന നിരോധനം ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.