ബാക്ക് അക്കൗണ്ടുകൾ ഹാക്കിങ് ഭീഷണിയിൽ; മുന്നറിയിപ്പുമായി ഗാർഡാ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ബാങ്കുകളിലൂടെ മൊബൈൽ ബാങ്കിങ് ഇടപാടുകൾ നടത്തുന്നവരോടു അതീവജാഗ്രത പുലർത്താൻ നിർദേശവുമായി ഗാർഡാ സംഘം. രാജ്യത്തെ മൊബൈൽ ബാങ്കിങ് ഇടപാടുകാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘം വ്യാപകമായി രാജ്യത്ത് തമ്പടിച്ചതായുള്ള സൂചനകളെ തുടർന്നാണ് ഗാർഡാ സംഘം ശക്തമായ നടപടികളുമായി രംഗത്ത് എത്തുന്നത്. ഗാർഡാ സംഘം നടത്തുന്ന നടപടികളുമായി ഇടപാടുകാർ പൂർണമായും സഹകരിക്കണമെന്ന ആവശ്യവും സംഘം ഉയർത്തിയിട്ടുണ്ട്. ബാങ്കുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ഹാക്ക് ചെയ്യപ്പൊൻ സാധ്യതയുള്ളതിനാൽ ഇത്തരം വിവരങ്ങൾ ഫോണിൽ സ്റ്റോർ ചെയ്യാൻ പാടില്ലെന്ന് ഗാർഡയുടെ സൈബർ ക്രൈം ബ്യൂറോ വ്യക്തമാക്കി.
പശ്ചിമ രാജ്യങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഏറ്റവുമധികം പേർ ബാങ്കിടപാടുകൾ നടത്തുന്നത് അയർലണ്ടിലാണ്. യൂറോപ്പിലെ ജനങ്ങളെ അപേക്ഷിച്ച് 33% അധികമാണ് അയർലണ്ടിലെ മൊബൈൽ ബാങ്കിങ് ഉപയോഗം. മുൻകരുതലായി ഗാർഡ നിർദ്ദേശിക്കുന്നത് ഇവയാണ്:
1. ബാങ്കുകളുടെ ഒഫീഷ്യൽ ആപ്പുകൾ മാത്രം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുക
2. മൊബൈൽ ഫോൺ സോഫ്റ്റ് വെയർ അപ്‌ഡേറ്റഡ് ആണെന്ന് ഉറപ്പിക്കുക. ജയിൽബ്രേക്കിങ് എന്നിവയ്ക്ക് വിധേയമായ ഫോണുകൾക്ക് സുരക്ഷാ ഭീഷണി ഉണ്ടാകാം.
3. ഫോണിൽ എപ്പോഴും അപ്‌ഡേറ്റഡ് ആയ ബാക്കപ്പ് കരുതി വയ്ക്കുക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top