ഡബ്ലിൻ: വ്യാജ സന്ദേശങ്ങളിലൂടെ അക്കൗണ്ടിലെ പണം തട്ടിയെടുക്കുന്ന മാഫിയ സംഘങ്ങൾക്ക് എതിരെ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡും, എ.ഐ.ബിയും. അക്കൗണ്ട് ഉപഭോക്താക്കളുടെ ഇൻബോക്‌സുകളിൽ സന്ദേശം എത്തിയ ശേഷം ഈ സന്ദേശത്തിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ് വന്നിരിക്കുന്നത്.
ബാങ്ക് ഓഫ് അയർലൻഡിലെ ഉപഭോക്താക്കൾക്ക് മൂന്നു സെക്യൂരിറ്റി ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സന്ദേശമാണ് എത്തിയിരിക്കുന്നത്. ഇത് വൻ തട്ടിപ്പിന്റെ ഭാഗമായാണ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാൽ, ബാങ്ക് ഓഫ് അയർലൻഡിൽ നിന്നാണ് എന്ന് അറിയിച്ചെത്തുന്ന ഇത്തരം ടെക്സ്റ്റ് മെസേജുകളിൽ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പാണ് ബാങ്ക് ഉപഭോക്താക്കൾക്കു നൽകുന്നത്.
ഇത്തരത്തിൽ വരുന്ന സന്ദേശങ്ങൾ വ്യാജന്മാരുടേതാണ് എന്നും, ഈ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും ബാങ്ക് നിർദേശിക്കുന്നു. ഇത്തരത്തിൽ എത്തുന്ന സന്ദേശം ബാങ്കിൽ നിന്നുള്ള ജനുവിൽ സന്ദേശമാണ് എന്നു തെറ്റിധരിക്കപ്പെടുന്ന രീതിയിലാണ് ലഭിക്കുന്നതെന്നു ഗാർഡാ സംഘം മുന്നറിയിപ്പ് നൽകുന്നു. ഒരു സാഹചര്യത്തിലും ഇത്തരം ആളുകളുടെ കെണിയിൽ അതിവേഗം വീഴരുതെന്നും ഗാർഡാ സംഘം നിർദേശിക്കുന്നു.
ബാങ്ക് ഇത്തരത്തിൽ യാതൊരുവിധത്തിലും സന്ദേശങ്ങൾ അയക്കാറില്ല. അതുകൊണ്ടു തന്നെ ഈ വിധത്തിൽ യാതൊരു വിധത്തിലും തട്ടിപ്പിലും വീഴരുതെന്നും ബാങ്ക് അധികൃതരോടും നാട്ടുകാരോടും ഗാർഡാ സംഘം നിർദേശിക്കുന്നു. ഇത്തരത്തിൽ ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പരോ, പഴ്‌സണൽ ആക്‌സസ് കോഡോ, കാർഡ് വിവരങ്ങളോ തട്ടിപ്പ് സംഘത്തിന് നൽകരുതെന്നും ഗാർഡാ സംഘം മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. എഐബി കാർഡ് റീഡർമാർക്ക് ടെക്സ്റ്റ് മെസേജായി ഒരു സന്ദേശവും അയക്കാറില്ലെന്നും അദ്ദേഹം പറയുന്നു.