ഡബ്ലിന്‍: ബാങ്കില്‍ വന്‍ തുകയുടെ നിക്ഷേപമുള്ള വെല്‍ഫെയര്‍ ഗ്രാന്റ് സ്വന്തമാക്കുന്നവരോടു 21 മില്ല്യണ്‍ യൂറോ തിരിച്ചടയ്ക്കായി സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. ഇവര്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റിനു കണക്കു നല്‍കാത്ത, കണക്കില്‍പ്പെടാത്ത തുക ബാങ്ക് അക്കൌണ്ടില്‍ കണ്ടെത്തിയതോടെയാണ് ഇവരോടെ കൂടുതല്‍ തുക വെല്‍ഫെയര്‍ അക്കൌണ്ടിലേക്കു തിരികെ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്. 2013– 14 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തു വിട്ടത്.
2013 നും 14 നും ഇടയില്‍ 21 മില്ല്യണ്‍ ഡോളറാണ് വിവിധ കോഡ് നെയിമുകളില്‍ വിവിധ ബാങ്കുകളില്‍ രാജ്യത്ത് നിക്ഷേപിച്ചിരുന്നതെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചിലയിടങ്ങളില്‍ ബാങ്ക് അക്കൌ ണ്ടില്‍ 10,000 യൂറോ സേവിങ്‌സ് ഇനത്തില്‍ കണ്ടെത്തിയപ്പോള്‍ ചില സ്ഥലങ്ങളില്‍ തുക ഇരയിട്ടും അതിലധികവുമായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 100,000 യൂറോ സേവിങ്‌സ് ഇനത്തില്‍ സ്വന്തമാക്കിയതായി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് ഇതു സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്.