സീബ ബസുമതി അരിയുമായി ബ്രാഡ്മ ഗ്രൂപ്പ് ഖത്തര്‍ മാര്‍ക്കറ്റിലേക്ക്

ദോഹ. ഖത്തറിലെ ഭക്ഷ്യ വിതരണ രംഗത്തെ ശ്രദ്ധേയരായ ബ്രാഡ്മ ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ള മുന്തിയ ഇനം ബസ്മതി ബ്രാന്‍ഡായ സീബ ബസുമതി അരി ഖത്തര്‍ മാര്‍ക്കറ്റിലെത്തിക്കുമെന്ന് ബ്രാഡ്മ ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹിമാലയന്‍ താഴ്‌വരയിലെ ലോകോത്തര നെല്‍പാടങ്ങളില്‍ സവിശേഷ ശ്രദദ്ധയോടെ വിളയിച്ചെടുത്ത സീബ ബസുമതി ഗുണനിലവാരമുള്ളതും രുചികരവും നീണ്ട ധാന്യമണികളോടുകൂടിയതുമാണ്. നാല്‍പതുവര്‍ഷത്തെ അനുഭവജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ സീബ ബസുമതി അരി കണിശമായ ഗുണനിലവാര പരിശോധനകള്‍ പൂര്‍ത്തിയാക്കിയതും ഉയര്‍ന്ന ഹൈജീനിക് കണ്ടീഷനില്‍ തയ്യാര്‍ ചെയ്യപ്പെടുന്നതുമാണ്. ഇന്ത്യയിലെ മുന്‍നിര അരി ഉല്‍പ്പാദകാരയ സപല്‍ടെക് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുമാണ് സീബ ബസുമതി അരി ഇറക്കുമതി ചെയ്യുന്നത്. അത്യാധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നൂതന സംവിധാനങ്ങളിലൂടെയാണ് സീബ ബസുമതി അരിയുടെ പ്രോസസിംഗ് നടക്കുന്നത്. ആകര്‍ഷകമായ പാക്കിംഗും ഉന്നത ഗുണനിലവാരവും സീബ ബസുമതിയെ ഖത്തറിലെ സ്വദേശികളിലും വിദേശികളിലും ജനകീയമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍മാന്‍ കെ. എല്‍. ഹാഷിം മുഹമ്മദ് പറഞ്ഞു. 5, 10, 20 കിലോ പാക്കുകളിലാണ് തുടക്കത്തില്‍ വിപണിയിലിറക്കുന്നത്. താമസിയാതെ തന്നെ ഒരു കിലോ, രണ്ടു കിലോ പാക്കുകളും വിപണിയിലെത്തിക്കും. ഇന്ത്യയിലെ പ്രമുഖ അരി ഉല്‍പാദകരില്‍ നിന്നും ഖത്തറിലെ പ്രമുഖ അരി വിതരണക്കാര്‍ വിപണിയിലെത്തിക്കുന്ന ഉല്‍പന്നമെന്നതും സീബ ബസുമതി അരിയുടെ സവിശേഷതയായിരിക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മേത്തരം അരികള്‍ ന്യായമായ വിലക്ക് ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിന് ബ്രാഡ്മ ഗ്രൂപ്പ് നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ബ്രാന്‍ഡ് വിപണിയിലെത്തിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ച ബ്രാഡ്മ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഹാഫിസ് പറഞ്ഞു. ഖത്തറിലെ എല്ലാ പ്രമുഖ സൂപ്പര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രത്യേക പ്രമോഷനോടെ സീബ ബസുമതി അരി ലഭ്യമാണെന്ന് അദ്ധേഹം പറഞ്ഞു.

1970ല്‍ അബ്ദുല്ല അലി ആന്‍ഡ് സണ്‍സ് ഫോര്‍ ഫുഡ്സ്റ്റഫ് കമ്പനി എന്ന പേരില്‍ ഭക്ഷ്യവിതരണ രംഗത്ത് മൊത്ത വിതരണക്കാരായാണ് ബ്രാഡ്മ ഗ്രൂപ്പിന്റെ തുടക്കം. ഇന്ന് ഖത്തറിലെ മുന്‍നിര അരി ഇറക്കുമതിക്കാരായി ബ്രാഡ്മാ ഗ്രൂപ്പിന്റെ ഫുഡ്സ്റ്റഫ് ഡിവിഷനായ ബ്രാഡ്മ ഖത്തര്‍ ഫുഡ് സ്ഥാനം പിടിച്ച് കഴിഞ്ഞു. എ111, 555, മാമയി, അല്‍ സഫ, ഹലീമ എന്നീ വ്യത്യസ്ത ബ്രാന്‍ഡുകളിലായി ബസുമതി, പാലക്കാടന്‍ മട്ട, തഞ്ചാവൂര്‍ പൊന്നി, ബോയില്‍ഡ് റൈസ്, ജീരകശാല എന്നിവ ഇന്ത്യ, പാകിസ്ഥാന്‍, തായ്‌ലന്റ്, വിയ്റ്റനാം എന്നീ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത് ഖത്തറിലുടനീളം ബ്രാഡ്മാ ഗ്രൂപ്പ് വിതരണം ചെയ്യുന്നുണ്ട്. അരിക്ക് പുറമെ 555 പാമോലിന്‍, സണ്‍ഫളവര്‍ ഓയില്‍, കുക്കിംഗ് ഓയില്‍, സാള്‍ട്ട്, ഷുഗര്‍, പള്‍സസ് എന്നിവ മലേഷ്യ, തുര്‍ക്കി, ഇന്ത്യ, യു.എ.ഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ബ്രാഡ്മ ഗ്രൂപ്പ് ഫൈനാന്‍സ് മാനേജര്‍ മുഹമ്മദ് ശാദുലി, ബ്രാഡ്മ ഖത്തര്‍ ഫുഡ് ഓപറേഷന്‍സ് മാനേജര്‍ മുഹമ്മദ് ബിലാല്‍, സെയില്‍സ് മാനേജര്‍ അബ്ദുല്‍ റഹീം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫോട്ടോ : ബ്രാഡ്മാ ഗ്രൂപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

Top