15 ദിവസം നീണ്ട് നിൽക്കുന്ന അപ്പോസ്തോലിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് ന്യൂയോര്‍ക്കിൽ വരവേൽപ്പ് നൽകി
ഉച്ചക്ക് 3 മണിക്ക് ജെ എഫ് കെ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്ക ബാവായെയും,നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ Dr. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപോലീത്തയെയും നോർത്ത് ഈസ്ററ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപോലീത്തയുടെ നേതൃത്വത്തിൽ മാനേജിഗ് കമ്മറ്റി അംഗങ്ങളും, ഭദ്രാസന കൗൺസിൽ അംഗങ്ങളും ചേർന്ന് സ്വീകരണം നൽകി.
വെരി റെവ യോഹന്നാൻ ശങ്കരത്തിൽ കോർ എപ്പിസ്‌കോപ്പ, വെരി റെവ പൗലോസ് ആദായി കോർ എപ്പിസ്‌കോപ്പ, ഭദ്രാസന സെക്രട്ടറി ഫാ. എം കെ കുറിയാക്കോസ്, ഫാ. കെ.കെ കുറിയാക്കോസ്, ഫാ പി എ ഫിലിപ്പ്, ഫാ. ജോൺസൺ പുഞ്ചക്കോണം, ഫാ.എൽദോ ഏലിയാസ്, ഫാ.എബി ജോർജ്ജ്,ഫാ.ജിസ് ജോൺസൺ സഭാ മാനേജിഗ് കമ്മറ്റി അംഗം ശ്രീ. പോൾ കറുകപ്പിള്ളിൽ, ഭദ്രാസന കൗൺസിൽ അംഗം ശ്രീ.ഫിലിപ്പോസ് ഫിലിപ്പ്, ശ്രീ.വർഗീസ് പോത്താനിക്കാട്, ശ്രീ. മാത്തായി പാറക്കൽ,ശ്രീ.തോമസ് ചാക്കോ, ശ്രീ.ഉമ്മൻ കാപ്പിൽ,ശ്രീ.സന്തോഷ് മത്തായി, ശ്രീമതി. എൽസി യോഹന്നാൻ ശങ്കരത്തിൽ തുടങ്ങിയവർ പരിശുദ്ധ കാതോലിക്ക ബാവാ സ്വീകരിക്കുവാൻ എത്തിച്ചേർന്നിരുന്നു.