ബിസിജി കുത്തിവയ്പ്പിനുള്ള പ്രതിരോധ മരുന്ന് തീര്‍ന്നു; കുത്തിവയ്പ്പിനു കാത്തിരിക്കുന്നത് അരലക്ഷം കുട്ടികള്‍

സ്വന്തം ലേഖകന്‍

ഡബ്ലിന്‍: രാജ്യത്ത് വിതരണം ചെയ്യുന്ന ബിസിജി വാക്‌സിന്റെ സ്റ്റോക്ക് തീര്‍ന്നതോടെ കുത്തിവെയ്പ്പു നടക്കാതെ കുട്ടികള്‍ പ്രതിസന്ധിയില്‍. 54000 കുട്ടികളാണ് ഇത്തരത്തില്‍ ബിസിജി വാക്‌സില്‍ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുന്നത്.
രാജ്യത്ത് പത്തു മാസം മുന്‍പാണ് ബിസിജി വാക്‌സിന്റെ പ്രതിരോധ കുത്തിവെയ്പ്പിനുള്ള മരുന്നിന്റെ സ്റ്റോക്ക് തീര്‍ന്നത്. എച്ച്എസ്ഇയുടെ കൈവശമുണ്ടായിരുന്ന വാക്‌സിനു പകരം മറ്റു പ്രതിരോധ വാക്‌സിനുകള്‍ കണ്ടെത്താന്‍ അധികൃതര്‍ക്കു സാധിച്ചതുമില്ല. ട്യൂബല്‍കുലോസിസ് പ്രതിരോധിക്കുന്നതിനായി കുട്ടികളില്‍ നടത്തുന്ന ഇന്‍ജംക്ഷനുള്ള വാക്‌സിനുകള്‍ നിര്‍മിക്കുന്നത് ഡെന്‍മാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എസ്എസ്‌ഐ എന്ന കമ്പനിയാണ്.
കഴിഞ്ഞ മെയിലാണ് രാജ്യത്ത് സ്റ്റോക്കില്‍ കുറവ് കാണിച്ചു തുടങ്ങിയത്. 5500 മുതല്‍ 6000 വരെ കുട്ടികളാണ് ഒരു മാസം ബിസിജി വാക്‌സിന്‍ കുത്തിവയ്ക്കുന്നതിനായി രാജ്യത്ത് എത്തുന്നത്. ഇത്തരത്തില്‍ വാക്‌സിന്‍ ഷോട്ടേജുണ്ടായതായി അധികൃതര്‍ അറിയിച്ചെങ്കിലും കാര്യമായ പുരോഗതിയൊന്നും വാക്‌സിന്‍ നിര്‍മിക്കുന്ന കാര്യത്തില്‍ ഉണ്ടായില്ല. സ്‌റ്റോക്ക് വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇനിയും നടപടികളൊന്നും ഉണ്ടായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top