ഡോ.ബെന്‍ കാര്‍സസന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഒന്നാം സ്ഥാനത്ത്

വാഷിങ്ടണ്‍ ഡിസി: റിപബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്‍ ഇതുവരെ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംബിനെ മറികടന്ന് ഡോ.ബെന്‍ കാര്‍സണ്‍ 28 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയതായി ഏറ്റവും പുതിയ തിരഞ്ഞെടുപ്പു സര്‍വേകള്‍ സൂചിപ്പിക്കുന്നു. റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ഡൊണാള്‍ഡ് ട്രംബിന് 22 ശതമാനവും തൊട്ടടുത്ത് സെനറ്റര്‍ മര്‍ക്കോ റൂമ്പിയോക്കും എട്ട് ശതമാനവും വോട്ടുകള്‍ക്കുമായിരുന്നു ലഭിച്ചത്.
മുന്‍ ഫ്‌ളോറിഡാ ഗവര്‍ണര്‍ ജെബ് ബുഷ് മുന്‍ സിഇഒ കാര്‍ലെ ഫിയോറിനാ എന്നിവര്‍ക്കു ഏഴു ശതമാനം വീതവും മറ്റു സ്ഥാനാര്‍ഥികള്‍ക്കു നാലു ശതമാനമോ അതില്‍ താഴെയോ വോട്ടുകള്‍ ലഭിച്ചു.
സിബിഎസ് ന്യൂയോര്‍ക്ക് ടൈംസ് നടത്തിയ ദേശീയ തിരഞ്ഞെടുപ്പു സര്‍വേ ഫലങ്ങള്‍ ഇന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന ഐഓവ സംസ്ഥാനത്തെ മുന്നിട്ടു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംമ്പിനു പിന്‍തുണ കുറഞ്ഞു വരുന്നതായും സര്‍വേ സൂചിപ്പിക്കുന്നു. ബെന്‍ കാള്‍സണനു പിന്‍തുണ വര്‍ധിച്ചു വരുതായും സര്‍വേ സൂചിപ്പിക്കുന്നു. തികഞ്ഞ ക്രിസ്തുമത വിശ്വാസിയും മുന്‍ ബ്രെയിന്‍ സര്‍ജനും സെവന്‍ത്‌ഡേ അഡ്വന്റിസ് ചര്‍ച്ച് അംഗവുമായ ഡോ.ബെന്‍ കാര്‍സനെതിരെ ശക്തമായ പ്രചാരണമാണ് ഡൊണാള്‍ഡ് ട്രമ്പ് നടത്തുന്നത്. അമേരിക്കയിലെ പ്രബല മതവിഭാഗമായ പ്രിസ് ബിറ്റീരിയന്‍ ചര്‍ച്ചിലെ അംഗമാണ് ഡോണാള്‍ഡ് ട്രമ്പ് പരസ്യമായി പ്രഖ്യാപിക്കുകയും ന്യൂനപക്ഷ വിഭാഗമായ സെവന്‍ത് ഡേ ചര്‍ച്ചിലെ അംഗമായ ബെന്‍ കാര്‍സനെ ആരാണ് അംഗീകരിക്കുക എന്ന ചോദ്യവുമായാണ് ട്രമ്പ് പ്രചാരണം നടത്തുന്നത്. തിരഞ്ഞെടുപ്പു ആയുധമാക്കുന്നതില്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തിയാണ് ഡൊണാള്‍ഡ് ട്രമ്പിനു പിന്‍തുണ കുറഞ്ഞതിന്റെ കാരണമെന്നു രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. കറുത്ത വര്‍ഗക്കാരനായ ഒബാമ അമേരിക്കന്‍ പ്രസിഡന്റാക്കുവാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി കാണിച്ച വിശാല മനസ്‌കരായ റിപബ്ലിക്കന്‍ പാര്‍ട്ടി ബൈന്‍ കാര്‍സന്റെ കാര്യത്തില്‍ സ്വീകരിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടി വരും.

Top