പി.പി ചെറിയാൻ
കാലിഫോർണിയ: ബംഗ്ലാദേശിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മൂന്നു അമേരിക്കൻ യൂണിവേഴ്‌സിറ്റി വിദ്യാർഥികളും ഉൾപ്പെടുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ബെർക്കില്ലിയിലെ സോഫമോർ പത്തൊൻപതുവയസുള്ള ഇന്ത്യൻ വിദ്യാർഥിനി ആരിഷി ജെയ്ൻ അറ്റ്‌ലാന്റാ എംറോയ് യൂണിവേഴ്‌സിറ്റി വിദ്യാർഥികളായ അബിൻ കബിർ, ഫറാസ് ഹൊസൈൻ എന്നിവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടതെന്നു യൂണിവേഴ്‌സിറ്റി അധികൃതർ സ്ഥിരീകരിച്ചു.
ഡാക്കയിലെ ബാങ്കിൽ താല്കാലിക ജോലിക്കു കാലിഫോർണിയയിൽ നിന്നും എത്തിയതായിരുന്നു ആരിഷ. തരീഷ ജെയ്‌നിന്റെ അകാല നിര്യാണത്തിൽസൗത്ത് ഏഷ്യൻ സ്റ്റഡീസ് എക്‌സിക്യുട്ടീവ് ഡയറക്ടർ സൻജിത സാക്ലേനെ അനുശോചനം അറിയിച്ചു. ഭാവിയെകുറിച്ചു ശുഭപ്രതീക്ഷ വച്ചു പുലർത്തിയിരുന്ന സമർഥയായ വിദ്യാർഥിനിയായിരുന്നു താരിഷ എന്നും അദ്ദേഹം പറഞ്ഞു.
ഡാക്ക ഹോളി ആർടിസൺ ബേക്കറയിൽ ബന്ദികളായി ഭീകരർ തടഞ്ഞു വച്ച നിരപരാധികളായവരെകത്തി ഉപയോഗിച്ചു ക്രൂരമായാണ് കൊലപ്പെടുത്തിയതെന്നു പൊലീസ് അധികൃതർ പറഞ്ഞു. ജൂലായ് ഒന്നിനാണ് ഭീകരാക്രമണത്തിൽ 22 ലധികം ആളുകൾ കൊല്ലപ്പെട്ടത്.