ബൈബിൾ ക്വിസ് 2016: ഫലം പ്രഖ്യാപിച്ചു

കിസാൻ തോമസ് (പി ആർ ഓ)

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപെട്ട ബൈബിൾ ക്വിസ് 2016ന്റെ വിജയികളെ പ്രഖ്യാപിച്ചു .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്ന് വിഭാഗങ്ങളായാണ് ബൈബിൾ ക്വിസ് നടത്തപെട്ടത്.ആറാം ക്ലാസ്സ് വരെയുള്ള (ജൂനിയർ ) വിഭാഗത്തിൽ നേഹാ ജയിംസ് (താലാ) റോഹൻ റ്റിബി മാത്യു ( ബ്‌ളാഞ്ചർസ്റ്റൌൺ) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയപ്പോൾ ഫിസ്ബറോയിൽ നിന്നുള്ള സ്ലീവൻ ജോജി പോൾ , ജയ്‌സ് ജിക്‌സൺ , റോസ്ഫിലോ ടോണി എന്നീ മൂന്നു പേർ മൂന്നാം സ്ഥാനം പങ്കിട്ടു.

ഏഴാം ക്‌ളാസ് മുതൽ വേദപാഠം പഠിക്കുന്ന കുട്ടികളുടെ സീനിയർ വിഭാഗത്തിൽ സെൻറ് ജോസഫ് മാസ് സെന്ററിലെ ജോസ് ലിൻ ജോയി ഒന്നാം സ്ഥാനവും ഇഞ്ചിക്കോറിൽ നിന്നുള്ള ദിവ്യാ ബിനോയി ,ഫിസ്ബറോയിൽ നിന്നുള്ള അർപ്പിതാ ബെന്നി എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി.

മാതാപിതാക്കളടക്കം ബാക്കിയെല്ലാ പ്രായപരിധിയിലുള്ളവരും ഉൾപെടുന്ന ( സൂപ്പർ സീനിയർ ) വിഭാഗത്തിൽ മെറിയോൺ റോഡ് സെന്റ് ജോസഫ്‌സ് മാസ് സെന്ററിലെ മുൻ വർഷത്തെ ഒന്നാം സ്ഥാനക്കാരി മറിയമ്മ നീലേഷ് വീണ്ടും ഒന്നാമതെത്തി.ഫിസ്ബറോയിൽ നിന്നുള്ള ജിസ്മി ജോസഫ് ബൂമോണ്ടിലെ റെന്നി പോൾ എന്നിവർ രണ്ടാം സ്ഥാനവും ജൂലീ ജോർജ്(ഫിസ്ബറോ)മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

വിശുദ്ധ മത്തായിയുടെ സുവിശേഷത്തെ ആസ്പദമാക്കിയാണ് ക്വിസ് മത്സരം നടത്തപെട്ടത്. ക്വിസ് മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലിൽ എന്നിവർ നന്ദി അറിയിച്ചു.

ക്വിസ് മത്സരത്തിൽ വിജയികളായാവർക്കുള്ള സമ്മാനദാനം സെപ്റ്റംബർ 18 ന് ബൂമോണ്ടിലെ ആർട്ടൈൻ ഹാളിൽ നടത്തപ്പെടുന്ന സീറോമലബാർ സഭയുടെ ബൈബിൾ കലോത്സവ വേദിയിൽ വെച്ചു നടത്തപ്പെടുന്നതാണ്.

Top