ഒല്ലൂര്‍: ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് മേച്ചേരിയെ മലേഷ്യയിലെ കര്‍ദിനാളായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു.തൃശൂര്‍ മേച്ചേരി കുടുംബാംഗമാണ് സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് കര്‍ദിനാള്‍. ഒരു മലയാളി രാജ്യത്തിന് പുറത്ത് കര്‍ദിനാള്‍ ആകുന്നത് ഇതാദ്യമാണ്.
ഒല്ലൂര്‍ സെയ്ന്റ് ആന്റണീസ് ഫൊറോനപ്പള്ളിയില്‍ ഞായറാഴ്ച വൈകീട്ട് എത്തിയ തൃശുര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്താണ് ഇക്കാര്യം അറിയിച്ചത്.
തൃശൂരില്‍നിന്ന് ഒരു ബിഷപ്പ് കര്‍ദിനാള്‍ ആകുന്നത് ആദ്യമായാണ്. ബിഷപ്പിന്റെ കുടുംബം ഇവിടെനിന്ന് താമസം മാറിയിട്ട് വര്‍ഷങ്ങളായി. ബന്ധുക്കളാണ് ഒല്ലൂരിലുള്ളത്. ചെന്നൈയിലായിരുന്നു പഠനം. ഏതാനും വര്‍ഷംമുമ്പ് ബിഷപ്പായിരിക്കെ പാലയൂരിലെത്തിയപ്പോള്‍ ഒല്ലൂരിലും വന്നിരുന്നു. നിലവില്‍ മലേഷ്യയിലെ പെനാഗ് രൂപത ബിഷപ്പായിരിക്കെയാണ് കര്‍ദിനാളായി ഉയര്‍ത്തുന്നത്.