ലണ്ടന്‍ : യൂറോപ്പിലെ ആറോളം രാജ്യങ്ങളിലെ നിരവധി സ്ത്രീകളെ കൊന്നൊടുക്കി നഗ്‌ന ശരീരത്തില്‍ ചാപ്പ കുത്തുന്ന പോളീഷ് ഭീകരന്‍ വിവരം പുറത്ത്.ഈ ഭീകരന്‍ ബ്രിട്ടനിലും ഏറെ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വിസയില്ലാതെയുള്ള സഞ്ചാര സ്വാതന്ത്യം ദുരുപയോഗിച്ചാണ് ഈ പോളിഷ് യുവാവ് ആറ് രാജ്യങ്ങളിലെ സ്ത്രീകളെ കൊന്നൊടുക്കിയത്. സ്ത്രീകളെ കൊന്ന് ശരീരത്തില്‍ ചാപ്പ കുത്തുന്ന ഈ ഭീകരന്റെ ഇരകളുടെ എണ്ണമെട്യ്യുക്കുകയാണ് ഇപ്പോള്‍ പൊലീസ്.
ഇത്രയും കാലത്തിനിടെ നിരവധി സ്ത്രീകളെയാണ് ഡാരിയസ് പാവെല്‍ കോട്ട്വിക എന്ന 29കാരന്‍ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും അംഗവൈകല്യം വരുത്തുകയും ചെയ്തിരിക്കുന്നത്. യൂറോപ്പിനെ ഇത്തരത്തില്‍ ഭീതിയിലാഴ്‌ത്തിയ ആദ്യത്തെ സീരിയല്‍ കില്ലറാണ് ഡാരിയസ്. ഓസ്ട്രിയയില്‍ കൊല്ലപ്പെട്ട ദമ്പതികളെ താനാണ് കുത്തിക്കൊന്നതെന്ന് ഡാരിയസ് സമ്മതിച്ചിട്ടുമുണ്ട്.ഇതിന് പുറമെ ഒരു മാസം മുമ്പ് സ്വീഡനില്‍ കൊല്ലപ്പെട്ട പെന്‍ഷനറെ കൊന്നതിന്റെ ഉത്തരവാദിത്വവും ഇയാള്‍ ഏറ്റെടുത്തിട്ടുണ്ട്.
ഓസ്ട്രിയയിലെ സ്ത്രീയെ വധിച്ച ശേഷം ബലാത്സംഗം ചെയ്ത ഡാരിയസ് അവരുടെ നഗ്‌നശരീരത്തില്‍ ഭ്രമാത്മകമായ പ്രസ്താവനകള്‍ എഴുതി വച്ചിരുന്നു.തന്റെ ആത്മാവിനാല്‍ പ്രചോദിതമായിട്ടാണ് താന്‍ കൊല ചെയ്യുന്നതെന്നും അതില്‍ ആനന്ദം കണ്ടെത്തുന്നുണ്ടെന്ന് ഡാരിയസ് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യൂറോപ്പിലാകമാനം ഇത്തരത്തില്‍ ക്രൂരമായ നിരവധി കൊലപാതകങ്ങള്‍ നടത്തിയ ഡാരിയസ് നിരവധി വര്‍ഷങ്ങള്‍ യുകെയിലും താമസിക്കുകയും ഇവിടെയും നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുമുണ്ടെന്നാണ് പൊലീസ് പറയുന്നത്.ബ്രിട്ടനടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ സേനകള്‍ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ത്വരിതഗതിയില്‍ നടത്തുകയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച ഇയാളുടെ ഡിഎന്‍എ സാംപിളുകള്‍ ഇതിന് വേണ്ടി പരിശോധിച്ചിരുന്നു. ഇപ്പോള്‍ പിടിയിലായ ഡാരിയസ് ഓസ്ട്രിയയിലെ ജയിലില്‍ വിചാരണ കാത്ത് കഴിയുകയാണ്.
യൂറോപ്യന്‍ യൂണിയനിലെ പൊലീസ് സേനകള്‍ക്ക് പ്രസ്തുത പ്രതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മുതല്‍ക്കൂട്ടേകാനായി ഓസ്ട്രിയയിലെ ദമ്പതികളുടെ കൊലപാതകസ്ഥലത്ത് നിന്നും കണ്ടെടുത്ത ഇയാളുടെ ഡിഎന്‍എ റിപ്പോര്‍ട്ടുകളും ഫിംഗര്‍ പ്രിന്റുകളും പൊലീസ് യൂറോപ്യന്‍ യൂണിയനിലുടനീളം പങ്ക് വച്ചതിനെ തുടര്‍ന്നായിരുന്നു ഡാരിയസിന്റെ കൊലപാതകപരമ്പരകള്‍ ചുരുളഴിയാന്‍ തുടങ്ങിയത്. ഈ വര്‍ഷം മെയ് 21നായിരുന്നു ഇയാള്‍ വിയന്നയിലെ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നത്. കൊല്ലപ്പെട്ട 75കാരന്‍ ഗെര്‍ഹാര്‍ഡ് ഹിന്റര്‍മിയറിന്റെയും ഭാര്യയായ 74കാരി ഏര്‍ണയുടെയും മൃതദേഹങ്ങള്‍ അവരുടെ വീട്ടില്‍ നിന്നും ബന്ധുക്കള്‍ കണ്ടെടുക്കുകയായിരുന്നു. ഇവര്‍ ക്രൂരമായ മര്‍ദനത്തിന് വിധേയമാവുകയും നിരവധി തവണ കത്തിക്കുത്തിന് വിധേയമാവുകയും ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീയുടെ നഗ്‌നശരീരത്തില്‍ ഡാരിയസ് ബ്രൗണ്‍ പെയിന്റ് കൊണ്ട് ടാന്റം എര്‍ഗോ എന്ന ലാറ്റിന്‍ ഫ്രേസ് എഴുതി വയ്ക്കുകയും ചെയ്തിരുന്നു.ഫോറന്‍സിക് പരിശോധനയിലൂടെ ഈ കൃത്യം നിര്‍വഹിച്ചത് ഡാരിയസാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു.തുടര്‍ന്ന് ബ്രിട്ടീഷ് സര്‍ക്കാരും അന്വേഷണത്തില്‍ ചേരുകയായിരുന്നു. ജൂണ്‍ എട്ടിനാണ് ഡാരിയസിനെ ജര്‍മന്‍ പൊലീസ് പിടികൂടി ഓസ്ട്രിയയ്ക്ക് കൈമാറിയിരിക്കുന്നത്.