അമിതവേഗക്കാര്‍ക്ക്‌ പൂട്ടിട്ട്‌ ഗാര്‍ഡയുടെ പരിശോധന

ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്നലെ വേഗത നിയന്ത്രിക്കാന്‍ ആഹ്വാനം ചെയ്ത സ്ലോ ഡൗണ്‍ ഡെയോടനുബന്ധിച്ച് നടത്തിയ പരിശോധനയില്‍ 169 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞെത്തിയ കാര്‍ ഗാര്‍ഡ തടഞ്ഞു. 120 കിലോമീറ്റര്‍ വേഗത മേഖലയിലാണ് ലിമെറിക് പാട്രിക് വെല്‍ ബൈപാസിലൂടെ 169 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ കടന്നുവന്നത്. ഇന്നലെ രാവിലെ ഏഴുമണിമുതല്‍ ഇന്ന് രാവിലെ ഏഴുമണിവരെയാണ് പരിശോധന നടത്തിയത്. ആദ്യത്തെ 4 മണിക്കൂറിനുള്ളില്‍ 18,000 വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കി. അമിതവേഗത കുറയ്ക്കാനുള്ള കാപെയ്‌നിന്റെ ഭാഗമായാണ് സ്ലോ ഡൗണ്‍ ഡെ ആചരിച്ചത്.

അമിതവേഗതയില്‍ വാഹനമോടിക്കുന്നതാണ് പല അപകടങ്ങള്‍ക്കുമുള്ള പ്രധാനകാരണം. ഈ വര്‍ഷം ഇതുവരെ 106 പേരാണ് റോഡപകടങ്ങളില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. വേഗത പരിശോധനയില്‍ ഈ വര്‍ഷം 80,000 ത്തിലധികം പേരെ പിടികൂടിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top