സലാലയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരയില്‍പ്പെട്ട് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് റെയ്‌സൂത്ത് ഒയാസിസ് കഌിന് സമീപമുള്ള ബീച്ചില്‍ കുളിക്കാനിറങ്ങിയ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ശരത്തിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
വണ്ടര്‍ഫുള്‍ കോറല്‍ എല്‍.എല്‍.സി എന്ന കമ്പനിയില്‍ ഐ.ടി അഡ്മിനിസ്‌ട്രേറ്ററാണ് ശരത്. റോയല്‍ പാലസില്‍ കരാര്‍ ജോലിക്കായി ഒരാഴ്ച മുമ്പാണ് സലാലയില്‍ എത്തിയത്. മറ്റു രണ്ട് മലയാളി സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ശരത് ശക്തമായ തിരയില്‍പെടുകയായിരുന്നു. ഉടന്‍തന്നെ പൊലീസ് ബോട്ടും മുങ്ങല്‍ വിദഗ്ധരുമത്തെി തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകും വരെ
ഇന്ന് രാവിലെ പബ്ലിക് അഥോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സര്‍വ്വീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് മൃതദേഹം കണ്ടെത്തിയ പോസറ്റ് വന്നത്. ശരത്തിന്റെ മരണവാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ കഴിയുകയാണ് സുഹൃത്തുക്കള്‍.