ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ഓണാഘോഷം നാളെ, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷം നാളെ ( 18-09-16 ) രാവിലെ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ഹാളില്‍ 10.30 ന് ആരംഭിക്കും. ഒരാഴ്ചയായി നീണ്ടു നിന്ന വിവിധങ്ങളായാ മല്‍സരപരിപാടികള്‍ അംഗങ്ങള്‍ക്കിടയില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചു.വിവിധങ്ങളായുള്ള കലാപരിപാടികളുടെ പരിശീലനങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയായി കഴിഞ്ഞു. കായിക മത്സരങ്ങള്‍, ചീട്ടുകളി മല്‍സരങ്ങള്‍ മറ്റ് വിവധങ്ങളായ മല്‍സരങ്ങളും ഈ പ്രാവിശ്യത്തെ ഓണാഘോഷത്തിന്റെ പ്രത്യേകതയാണ്.
നാളെ ഞായറാഴ്ച രാവിലെ പൂക്കളമിടലും ചെണ്ടമേളങ്ങളുടെ അകമ്പടിയോടെയുള്ള മാവേലിയെ സ്വികരിക്കലും ചടങ്ങിന്റെ പ്രധാന പ്രത്യേകതയാണ്. കേരളത്തിലെ ഓണാഘോഷ തനിമയിലുള്ള കുട്ടികളുടെ ഫാഷന്‍ ഷോ ,വിവിധ കലാപരിപാടികള്‍ ,21 കൂട്ടങ്ങളടങ്ങിയ കേരളീയ ഓണസദ്യ ,ബോള്‍ട്ടനിലെ മലയാളി മക്കള്‍ മാവേലി മന്നനെ വരവേല്‍ക്കാനുള്ള ആഘോഷ തിമര്‍പ്പുകളുടെ പരിസമാപ്തിയാണ് നാളത്തെ ഓണാഘോഷം. എല്ലാവര്‍ക്കും ബോള്‍ട്ടന്‍ മലായാളി അസോസിയേഷന്റെ ഓണാശംസകള്‍ നേരുന്നു.