ഡബ്ലിന്‍: ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെ ബോംബ് ഭീഷണി വ്യാജമെന്ന് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് എയര്‍ലിംഗ്‌സ് ഫ്‌ളൈറ്റില്‍ ടോയ്‌ലെറ്റില്‍ ബോംബുണ്ടെന്ന രേഖപ്പെടുത്തിയ കുറിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ബോംബ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ബ്രസല്‍സില്‍ നിന്നുള്ള എയര്‍ലിംഗ്‌സ് ഫ്‌ളൈറ്റ് EI631 ല്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കി പരിശോധന നടത്തുകയും ചെയ്തു.
ബ്രസല്‍സില്‍ നിന്നുള്ള വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തുവെന്നും യാത്രക്കാരെ സുരക്ഷിതമായി ഇറക്കിയെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിക്കുകയും ഗാര്‍ഡ യാത്രക്കാരെ ചോദ്യം ചെയ്യുകയും ഫ്‌ളൈറ്റില്‍ പരിശോധന നടത്തുകയും ചെയ്തു. എന്നാല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യാതൊന്നും കണ്ടെത്താനായില്ല. രാത്രിയിലുടനീളം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സെക്യൂരിറ്റി അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. രാത്രി 10 മണിയോടെ ഒരു ടെര്‍മിനലില്‍ ബോംബ് ഭീഷണിയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനങ്ങളുടെ സമയത്തില്‍ മാറ്റമൊന്നുമില്ലെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു. ബോംബ് ഭിഷണി വ്യാജമെന്ന് തെളിഞ്ഞതോടെ എയര്‍പോര്‍ട്ടിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലായി.