മോണ്ടാനയിലെ യെല്ലോസ്റ്റോണ്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു; സള്‍ഫറും അസ്ഫാല്‍റ്റുമായ പോയ ചരക്ക് ട്രെയിന്‍ നദിയില്‍ പതിച്ചു

മോണ്ടാന: മോണ്ടാനയിലെ യെല്ലോസ്റ്റോണ്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നു. പാലം തകര്‍ന്നതോടെ അപകട സാധ്യതയുള്ള വസ്തുക്കളുമായി പോകുന്ന ചരക്ക് ട്രെയിനിന്റെ ബോഗികളില്‍ മിക്കതും യെല്ലോസ്റ്റോണ്‍ നദിയില്‍ വീണു.

ട്രെയിന്‍ ബോഗികളില്‍ സള്‍ഫറും അസ്ഫാല്‍റ്റും ഉള്‍പ്പെടെയുള്ള രാസവസ്തുക്കളാണ് ഉണ്ടായിരുതെന്ന് സ്റ്റില്‍ വാട്ടര്‍ കൗണ്ടി ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി സര്‍വീസസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് നന്ദിയില്‍ നിന്നും കുടിവെള്ളം സംരംഭിക്കുന്നതിന് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രെയിന്‍ ജീവനക്കാര്‍ സുരക്ഷിതരാണെന്നും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മോണ്ടാന റെയില്‍വേ വക്താവ് ആന്‍ഡി ഗാര്‍ലന്‍ഡ് അറിയിച്ചു.

Top