ഐക്യൂവില്‍ ഐന്‍സ്‌റ്റൈനെക്കാള്‍ മുന്നില്‍; അത്ഭുതമായി ബ്രിട്ടനില്‍ നിന്നുള്ള മൂന്നു വയസുകാരി

ബ്രിട്ടന്‍: ഐക്യൂവില്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെ കടത്തിവെട്ടി ബ്രിട്ടനില്‍ നിന്നുള്ള മൂന്നു വയസുകാരി. ഒഫീലിയ മോര്‍ഗന്‍ എന്ന മൂന്നു വയസ്സുകാരിയാണ് ഏറ്റവും ഉയര്‍ന്ന ഐക്യൂവുള്ള വ്യക്തിയായി ചരിത്രം കുറിച്ചിരിക്കുന്നത്. എട്ടാം മാസം മുതല്‍ സംസാരിച്ചു തുടങ്ങിയ ഒഫീലിയ വളരെ പെട്ടെന്നുതന്നെ അക്കങ്ങളും അക്ഷരങ്ങളും ഹൃദിസ്ഥമാക്കിയിരുന്നു. ഒരു വയസ്സിന് മുമ്പുതന്നെ പലകാര്യങ്ങളും ഒഫീലിയയ്ക്ക് മനപ്പാഠമായിരുന്നു.

അമ്മയാണ് മകളുടെ ഈ പ്രത്യേകതകള്‍ ആദ്യം മനസ്സിലാക്കിയത്. പിന്നീട് വിദഗ്ധരുടെ നിര്‍ദേശമനുസരിച്ച് നടത്തിയ ഐക്യൂ ടെസ്റ്റിലാണ് ഒഫീലിയയുടെ ഐക്യൂ ലെവല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈനെക്കാള്‍ കൂടുതലാണെന്ന് തെളിഞ്ഞത്. ഐക്യൂ ടെസ്റ്റില്‍ 171 സ്‌കോറാണ് ഒഫീലിയ നേടിയത്. ഐ.ക്യൂ ലെവലില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന 11കാരന്‍ അര്‍ണവ് ശര്‍മയുടെയും, 12കാരന്‍ രാഹുലിന്റെയും റെക്കോഡ് ഭേദിച്ചാണ് മുന്നിലെത്തിയത്. ഇവരുടെ സ്‌കോര്‍നില 162 ആയിരുന്നു. സൊസൈ പുസ്തകങ്ങള്‍,കമ്പ്യൂട്ടര്‍ എന്നിവയാണ് ഒഫീലിയയുടെ കൂട്ടുകാര്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top