ബ്രിട്ടീഷ് എം.പി ജോ കോക്‌സ് വെടിയേറ്റ് മരിച്ചു; ഒരാൾ അറസ്​റ്റിൽ

ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എം.പി വെടിയേറ്റു കൊല്ലപ്പെട്ടു.അക്രമിയുടെ വെടിയേറ്റ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ജോ കോക്സ് ആണ് മരണത്തിന് കീഴടങ്ങിയത്. ലേബര്‍ പാര്‍ട്ടി എം.പിയാണ് 41കാരിയായ ജോ കോക്സ്. ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് വേണ്ടി ശക്തമായി വാദിച്ചിരുന്നയാളാണ് ജോ. അക്രമി ജോ കോക്സിനെ മൂന്ന് തവണ വെടി വയ്ക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ യോര്‍ക്ക്ഷയറില്‍ ബിര്‍സ്റ്റാള്‍ എന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. കോക്സിന്റെ നിയോജക മണ്ഡലത്തിലുള്ള പ്രദേശമാണിത്.അടുത്തയാഴ്ച ഇ.യു അംഗത്വം സംബന്ധിച്ച് ഹിതപരിശോധന നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണ പരിപാടികലില്‍ സജീവമായിരിക്കെയാണ് ജോ കോക്സിന്റെ അന്ത്യം.

 

ഏകദേശം 50 വയസ് പ്രായമുള്ള മദ്ധ്യവയസ്കനാണ് ജോ കോക്സിനെ ആക്രമിച്ചത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബ്രിട്ടന്‍ ഫസ്റ്റ് എന്ന് മുദ്രാവാക്യം മുഴക്കിയാണ് ഇയാള്‍ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. 2003ലെ ഇറാഖ് അധിനിവേശത്തെ അനുകൂലിച്ച ലേബര്‍ എം.പി സ്റ്റീഫന്‍ ടിംസിനെ 2010ല്‍ 21കാരനായ വിദ്യാര്‍ത്ഥി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. സംഭവത്തെ ശക്തമായി അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍, ലേബര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ തുടങ്ങിയവര്‍ കോക്സിന്റെ മരണത്തില്‍ ദുഖം രേഖപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവത്തില്‍ 52കാരനായ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂണ്‍ 23ന് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഹിത പരിശോധന നടക്കാനിരിക്കെയാണ് സംഭവം. ഫലസ്തീന്‍, കാശ്മീര്‍, പാകിസ്താന്‍ തുടങ്ങിയ രജ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പാര്‍ലമെന്‍റി ഗ്രൂപ്പലെ സജീവ പ്രവര്‍ത്തക കൂടിയാണ് കോക്സ്. അക്രമത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ലേബര്‍ പാര്‍ട്ടി നേതാവ് ജേറമി കോര്‍ബിന്‍ എന്നിവര്‍ കടുത്ത ഉത്ക്കണ്ഡ രേഖപ്പെടുത്തി.

Top