പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ എംപിമാര്‍ ശക്തമായി രംഗത്ത്. ബ്രെക്‌സിറ്റിനെ എംപിമാര്‍ അട്ടിമറിക്കുന്നുവെന്ന് ബോറിസ്.

ലണ്ടൻ :പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ എംപിമാര്‍ ശക്തമായി രംഗത്ത് എത്തി .ജോൺസന്റെ കടുത്ത ഭാഷക്ക് എതിരായാണ് അവർ രംഗത്ത് എത്തിയത് .ബ്രെക്‌സിറ്റിനെ എംപിമാര്‍ അട്ടിമറിക്കുന്നു; അവര്‍ പാസാക്കിയിരിക്കുന്നത് കീഴടങ്ങള്‍ നിയമമെന്ന് ബോറിസ് ജോണ്‍സൺ ആരാഞ്ഞതിനെതിരായാണ് കോമണ്‍സില്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് ധിക്കാരപൂര്‍വവും അപകടകരവുമായ ഭാഷ ഉപയോഗിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെതിരെ എംപിമാര്‍ രംഗത്തെത്തി.ബുധനാഴ്ച ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് നടന്ന ചൂട് പിടിച്ച ചര്‍ച്ചക്കിടയിലാണ് ബോറിസ് പരുഷമായ ഭാഷയില്‍ സംസാരിച്ചിരിക്കുന്നത്. എംപിമാര്‍ ബ്രെക്‌സിറ്റിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നുവെന്ന് ബോറിസ് കുറ്റപ്പെടുത്തിയിരുന്നു. എംപിമാര്‍ നോ ഡീല്‍ ബ്രെക്‌സിറ്റിനെതിരെ പാസാക്കിയ നിയമത്തെ ‘ കീഴടങ്ങള്‍ നിയമം’ എന്നും ബോറിസ് ആരോപിച്ചിട്ടുണ്ട്.

പാര്‍ലിമെന്റ് അഞ്ചാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത ബോറിസിന്റെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധിയുണ്ടായി ഒരു ദിവസത്തിന് ശേഷമാണ് കോമണ്‍സില്‍ തീ പാറുന്ന ചര്‍ച്ച അരങ്ങേറിയിരിക്കുന്നത്. താന്‍ ജീവിതത്തില്‍ ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും പരുഷമായ ചര്‍ച്ചയാണിവിടെ നടന്നതെന്നാണ് ബിബിസി പൊളിറ്റിക്കല്‍ എഡിറ്ററായ ലോറ ക്യുയന്‍സ്ബര്‍ഗ് ഇതിനെ വിവരിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് സുപ്രീം കോടതി ഇതില്‍ തെറ്റായ തരത്തിലാണ് ഇടപെട്ടിരിക്കുന്നതെന്നാണ് ബോറിസ് ആരോപിച്ചത്. ഈ ഒരു സാഹചര്യത്തില്‍ തനിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരാനോ അല്ലെങ്കില്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ട് ജനഹിതം അറിയാനും ബോറിസ് പ്രതിപക്ഷ പാര്‍ട്ടികളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഒക്ടോബര്‍ 31ന് നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പിലാക്കുന്നത് തടയുന്നതിനായി എംപിമാര്‍ പാസാക്കിയിരിക്കുന്ന നിയമം കീഴടങ്ങുന്ന നിയമമാണെന്നാണ് ബോറിസ് ആവര്‍ത്തിച്ച് ആരോപിച്ചത്.

തങ്ങള്‍ പാസാക്കിയ നിയമത്തെ സറണ്ടര്‍ ആക്ട് എന്ന് വിളിച്ച് ആക്ഷേപിച്ച ബോറിസിന്റെ നടപടിയെ ലേബറിന്റെ പൗള ഷെറിഫ് കടുത്ത ഭാഷയിലാണ് അപലപിച്ചിരിക്കുന്നത്. ബോറിസ് ഇത്തരത്തില്‍ ഉപയോഗിച്ചിരിക്കുന്നത് അപകടകരമായ ഭാഷയാണെന്നും അത് ജനാധിപത്യത്തിന് വിരുദ്ധമാണെന്നുമാണ് പൗള മുന്നറിയിപ്പേകുന്നത്.ഇത്തരം പ്രകോപനപരമായ വാക്കുകള്‍ ഒരു സഭയില്‍ ഒരിക്കലും പ്രയോഗിക്കരുതെന്നും ലേബര്‍ പാര്‍ട്ടി ആരോപിക്കുന്നു.ബോറിസിനെതിരെ നിരവധി റിബര്‍ ടോറി എംപിമാരും കലാപക്കൊടി ഉയര്‍ത്തി കോമണ്‍സില്‍ രംഗത്തെത്തിയത് സഭയെ പ്രക്ഷുബ്ധാവസ്ഥയിലേക്ക് തള്ളി വിട്ടിരുന്നു.

Top