ബഡ്ഡി ബോയ്സ് ഫിലാഡൽഫിയ 16 ലക്ഷത്തോളം രൂപ ഗോപിനാഥ് മുതുകാടിന് കൈമാറും

ഫിലഡൽഫിയാ:  ഏകദേശം നാലു വർഷക്കാലംകൊണ്ട്   ഒരു ലക്ഷത്തോളം ഡോളറിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾ ചെയ്ത ബഡി ബോയ്സ് ഫിലാഡൽഫിയ എന്ന വാട്സ്ആപ്പ് കൂട്ടായ്മ തങ്ങളുടെ ഈവർഷത്തെ ഓണാഘോഷ വരുമാനത്തിൽ നിന്നും ലഭിച്ച ലാഭത്തുകയായ 16 ലക്ഷത്തോളം രൂപ ഡോക്ടർഗോപിനാഥ്  മുത്തുകാട് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകാൻ  തീരുമാനിച്ചു. അധികംതാമസിക്കാതുതന്നെ ഈ തുക നാട്ടിൽ എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ ആരാഭിച്ചുകഴിഞ്ഞു..

കേവലം ഒരു വാട്ട്സാപ്പ് കൂട്ടായ്മയായ  ബഡി ബോയ്സിന്റെ ഈ നന്മ നിറഞ്ഞ തീരുമാനത്തെ അമേരിക്കൻമലയാളി ജനത ഒറ്റക്കെട്ടായി നെഞ്ചിലേറ്റുകയും, തങ്ങളാൽ പറ്റുന്ന സഹായങ്ങൾ എത്തിച്ചുനൽകുകയുംചെയ്തു.         ആഘോഷങ്ങളുടെ പേരിൽ ലക്ഷക്കണക്കിന് രൂപ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത്  ആർക്കുംപ്രയോജനമില്ലാത് അനാവശ്യമായി  ധൂർത്തടിച്ച് കളയുന്നതിലല്ല, മറിച്ച് തങ്ങളാൽ കഴിയുന്ന സഹായങ്ങൾ   ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവർക്കും, രോഗ ദുരിതങ്ങൾമൂലം കഷ്ടതയനുഭവിക്കുന്നവർക്കും, ഭവനരഹിതർക്കും എത്തിച്ചുകൊടുക്കുക എന്ന സന്ദേശമാണ്  ഫിലാഡൽഫിയയിലെ ചെറുപ്പക്കാരുടെ ഈ സൗഹൃദ കൂട്ടായ്മയായ ബഡി ബോയ്സ് മലയാളി സമൂഹത്തിന്നൽകുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബഡി ബോയ്സിന്റെ ഈ കാരുണ്യ പ്രവർത്തനങ്ങൾ വരുംകാലങ്ങളിൽ മറ്റുള്ള സഘടനകൾക്കും സമൂഹത്തിനും  മാറ്റത്തിന്റെ തുടക്കത്തിനും,  നല്ലത് ഏതെന്നുള്ള തിരിച്ചറിവിനുള്ള  സന്ദേശവുമാണ് എന്ന് ജനങ്ങൾഅഭിപ്രായപ്പെടുന്നു.

ഇത്തരം നന്മപ്രവർത്തകരോടൊപ്പമാണ് ജനങ്ങൾ എന്നതിനുള്ള തെളിവാണ് ബഡി ബോയ്സ്ഓണാഘോഷത്തിന് ഫാമിലിയായ് എത്തിച്ചേർന്ന വൻ ജനക്കൂട്ടം.

വിശിഷ്ടാതിഥികളെ മാത്രം സ്റ്റേജിൽ ഇരുത്തി ബഡി ബോയ്സ്  പ്രവർത്തകർ ഒന്നടങ്കം  കാണികൾക്കൊപ്പം  താഴെ നിന്ന് പരിപാടികൽ  ആസ്വദിച്ചതും മറ്റും  ജനങ്ങൾക്കിടയിലും സമൂഹമാധ്യമങ്ങളിലും ഏറെ  ചര്‍ച്ചാവിഷയമാവുകയാണ്.  ബഡി ബോയ്സിന്റെ നന്മകൾനിറഞ്ഞ കാരുണ്യ പ്രവർത്തനങ്ങൾ കണ്ട് ഈകൂട്ടായ്മയിൽ  അംഗം ആവാനും ആശംസകൾ അറിയിക്കാനും ആയി നിരവധി ആളുകൾ ദിവസവും തങ്ങളെബന്ധപ്പെടുന്നതായി ബഡി ബോയ്സ്  പ്രവർത്തകർ  പറയുകയുണ്ടായി.

Report – Shalu Punnose

Top