കൊള്ളതടയാന്‍ പുതിയ നിയമവുമായി സര്‍ക്കാര്‍: ലക്ഷ്യം തുടര്‍ച്ചയായുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍

ഡബ്ലിന്‍: രാജ്യത്തെ കൊള്ളയും കുറ്റകൃത്യങ്ങളും തടയാന്‍ പുതിയ നിയമവുമായി സര്‍ക്കാര്‍. തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ തടവില്‍ പാര്‍പ്പിക്കുന്നതിനും ജാമ്യം നിഷേധിക്കുന്നതിനുമുള്ള പുതിയ നിയമവുമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് നടപ്പാക്കുന്ന ക്രിമിനല്‍ ജസ്റ്റിസ് ആക്ട് 2015 ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു മന്ത്രി ഫ്രാന്‍സാ ഫിറ്റ്‌ജെറാള്‍ഡ് പ്രഖ്യാപിച്ചു.
വീടുകളില്‍ മോഷണം നടത്തുന്നത് അക്ഷന്തവ്യമായ കുറ്റവും, ഒരാളുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലും വര്‍ഷങ്ങളായുള്ള പരിശ്രമത്തിന്മേലും ഉള്ള പ്രശനമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പുതിയ നിയമം നടപ്പാക്കുന്നതോടെ രാജ്യത്ത് തുടര്‍ച്ചയായുള്ള കൊള്ളയും മോഷണവും തടയാന്‍ സാധിക്കുന്നതോടെ രാജ്യത്തെ സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി ഫ്രാന്‍സാ ഫിറ്റ്‌ജെറാള്‍്ഡ് വ്യക്തമാക്കുന്നത്.
രാജ്യത്ത് സമാധാന അന്തരീക്ഷം ഉറപ്പു വരുത്തുന്നതിനായി തുടര്‍ച്ചയായി മോഷണക്കേസുകളില്‍ പ്രതികളാകുന്നവരെ കണ്ടെത്തുന്നതിനും, പിടികൂടി ജയിലില്‍ അടയ്ക്കുന്നതിനും വേണ്ട നടപടികള്‍ പുതിയ നിയമം വിഭാവനം ചെയ്യുന്നു. ഇതുവഴി തെരുവുകളില്‍ കറങ്ങി നടക്കുന്ന കൊള്ളക്കാരെയും മോഷ്ടാക്കളെയും അമര്‍ച്ച ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തുടര്‍ച്ചയായി കൊള്ളക്കേസുകളില്‍ പ്രതികളാക്കപ്പെടുന്നവര്‍ പലപ്പോഴും മാസങ്ങള്‍ക്കകം തന്നെ ജയിലില്‍ നിന്നു പുറത്തിറങ്ങുന്നതായി ഗാര്‍ഡാ റിപ്പോര്‍ട്ട്് ചെയ്തിരുന്നു. ഇവര്‍ തന്നെയാണ് തുടര്‍ കേസുകളില്‍ പലപ്പോഴും പ്രതികളായി എത്തുന്നതും. ഈ സാഹചര്യത്തിലാണ് ഗാര്‍ഡാ സംഘം ഇപ്പോള്‍ പുതിയ നടപടികളെടുക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനു നല്‍കിയത്.

Top