സാന്‍ഫ്രാന്‍സിസ്കോ : കലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാഡിനോയില്‍ ക്രിസ്മസ് വിരുന്നിനിടെ വെടിവയ്പ്പ് നടത്തിയ ദമ്ബതികളെ ‘രക്തസാക്ഷികള്‍’ എന്നു വിശേഷിപ്പിച്ച് ഇസ്‍ലാമിക് സ്റ്റേറ്റ് രംഗത്ത്. സയിദ് റിസ്‌വാന്‍ ഫാറൂഖ് (28), ഭാര്യ തശ്ഫീന്‍ മാലിക് (27) എന്നിവരാണ് ആക്രമണം നടത്തിയത്. ഇവര്‍ ഐഎസ് അനുകൂലികളാണെന്നും ഐഎസ് അവകാശപ്പെടുന്നു. ഔദ്യോഗിക റേഡിയോ ആയ അല്‍-ബയാനിലൂടെയാണ് ഐഎസ് ഇക്കാര്യം അറിയിച്ചത്. വെടിവയ്പില്‍ 14 പേര്‍ മരിച്ചിരുന്നു.17 പേര്‍ക്കു പരുക്കേറ്റു. കൂട്ടക്കൊലയ്ക്കുശേഷം വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്ന ദമ്ബതികളെ പൊലീസ് പിന്തുടര്‍ന്ന് വെടിവച്ചു കൊല്ലുകയായിരുന്നു. ആസൂത്രിതമാണ് ആക്രമണമെന്നു സംശയിക്കുന്ന പൊലീസിനു കാരണം കണ്ടെത്താനായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഇരുവരും ഐഎസ് അനുകൂലികളാണെന്ന വാര്‍ത്ത പുറത്തുവരുന്നത്. ദമ്ബതികള്‍ക്ക് ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്. കുഞ്ഞിനെ ബന്ധുക്കളെ ഏല്‍പ്പിച്ചിട്ടാണ് ഇരുവരും പാര്‍ട്ടിക്കു പോയത്.