മലയാളികള്‍ ഉള്‍പ്പടെ ധാരാളം ഇന്ത്യക്കാർ താമസിക്കുന്ന ഒരു രാജ്യമാണ് കാനഡ. ലോട്ടറി ടിക്കറ്റുകള്‍ക്കും ജാക് പോട്ടുകള്‍ക്കും ഏറെ പ്രശസ്തവുമാണ് ഈ അമേരിക്കന്‍ രാജ്യം. ഇവിടെ നടന്ന ഒരു ലോട്ടറി ടിക്കറ്റ് നറുക്കെടുപ്പിലാണ് ജിബിന്‍ ജോയി എന്ന വ്യക്തി ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. ഇന്ത്യന്‍ വംശജനായ ഇദ്ദേഹം മലയാളിയാണെന്നാണ് സൂചന.
ഒന്റാറിയോയിലാണ് ജോബിന്‍ ജോയി താമസിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ വരെ ഏതൊരു കുടിയേറ്റക്കാരനേയും പോലെ വലുതല്ലെങ്കിലും ചില പ്രതിസന്ധികളിലൂടെ മുന്നോട്ട് പോവുന്ന വ്യക്തിയായിരുന്നു ജോബിന്‍. എന്നാല്‍ ഒക്ടോബറിലെ ഒരു സുപ്രഭാതത്തില്‍ തനിക്ക് വന്ന ഒരു മെയില്‍ തന്റെ ജീവിതം മാറ്റിമറിച്ചുവെന്നാണ് ജോബിന്‍ തന്നെ വ്യക്തമാക്കുന്നത്.
താന്‍ എടുത്ത ലോട്ടറി ടിക്കറ്റ് ഫലം വരുന്ന ദിവമാസിയിരുന്നതിനാല്‍ രാവിലെ തന്നെ ജോബിന്‍ മെയില്‍ പരിശോധിക്കുകയായിരുന്നു. നിങ്ങളുടെ നമ്പറിന് ഒന്നാം സമ്മനം ലഭിച്ചിരിക്കുന്നുവെന്ന മെയില്‍ കണ്ടപ്പോള്‍ ആദ്യം വിശ്വാസം തോന്നിയില്ലെങ്കിലും പിന്നീട് ലോട്ടറി വകുപ്പിലടക്കം ബന്ധപ്പെട്ട് വിജയം ഉറപ്പിക്കുകയായിരുന്നു.
ഒന്നാം സമ്മാനം നേടിയെന്ന വാർത്ത എനിക്ക് വിശ്വസിക്കാന്‍ സാധിച്ചിരുന്നില്ല. ഉടന്‍ തന്നെ ബന്ധുക്കളേയും മറ്റും വിളിച്ച് സന്തോഷം പങ്കുവെച്ചു. “അത് രാവിലെ 7 മണി ആയിരുന്നു, അതിനാൽ അവൾക്ക് ട്രിപ്പിൾ ചെക്ക് ചെയ്യേണ്ടിവന്നു – അവൾ വളരെ ആവേശത്തിലായിരുന്നു.
” ജോയ് ഓർമ്മിച്ചു. 500,000 ഡോളർ വിലമതിക്കുന്ന മാക്‌സ് മില്യൺ സമ്മാനം ജിബിന്‍ ജോയി നേടിയതില്‍ കുടുംബം ഒന്നടക്കം വലിയ ആവേശത്തിലുമാണ്.തന്റെ അര മില്യൺ ഡോളറിന്റെ ചെക്ക് എടുക്കാൻ ടൊറന്റോയിലെ OLG പ്രൈസ് സെന്ററിൽ കുടുംബ സമേതമാണ് ജോബിന്‍ എത്തിയത്. തന്റെ ലോണുകള്‍ അടയ്ക്കാൻ പണം ഉപയോഗിക്കുമെന്ന് പറഞ്ഞ അദ്ദേഹം മകളുടെ ഭാവി സുരക്ഷിതമാക്കാന്‍ വലിയൊരു വിഹിതം മാറ്റിവെക്കുമെന്നും കുറച്ച് യാത്രകള്‍ നടത്തുമെന്നും കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം മറ്റൊരു ഇന്ത്യക്കാരിക്കും കാനഡിയില്‍ ലോട്ടറി അടിച്ചിരുന്നു. ശീലാവതി സെന്തിവേല്‍ എന്ന 47കാരിക്കാണ് ലക്ഷങ്ങളുടെ ലോട്ടറി അടിച്ചിരിക്കുന്നത്. മൂന്ന് കുട്ടികളുടെ അമ്മയായ ശീലാവതി കാനഡയിലെ ഒന്താരിയോയിലെ ബ്രാംപ്ടണ്‍ നിവാസിയാണ്. 25 വര്‍ഷമായി സ്ഥിരമായി താന്‍ ലോട്ടറിയെടുക്കാറുണ്ടെന്ന് ശീലാവതി പറയുന്നു. പതിവ് പോലെ ഇത്തവണയും ടിക്കറ്റെടുക്കുകയായിരുന്നു.