കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി തൂങ്ങി മരിച്ച നിലയില്‍

ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കാന്‍ കാനഡയിലേക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ടൊറന്റോയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ടൊറന്റോയിലെ വീടിന് സമീപമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം മരണം കൊലപാതകമാണോ ആത്മഹത്യയാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. പഞ്ചാബിലെ നബ്ബ സ്വദേശിയായ വിശാല്‍ ശര്‍മ്മ(21)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസ് അന്വേഷിക്കുകയാണെന്നും മൂന്ന് ദിവസത്തിനുളളില്‍ ഇത് സംബന്ധിച്ച വിവരം അറിയിക്കാമെന്നും വിശാലിന്റെ അച്ഛന്‍ നരേഷിനെ കനേഡിയന്‍ പൊലീസ് അറിയിച്ചു.

ആത്മഹത്യ ചെയ്യാനുളള യാതൊരു സാഹചര്യവും അവനുണ്ടായിരുന്നില്ല. ആത്മഹത്യയാണെങ്കില്‍ എന്തിനാണ് വീടിന് പുറത്തുപോയി ചെയ്യുന്നത് വിശാലിന്റെ അമ്മാവന്‍ ചോദിക്കുന്നു. നബ്ബയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി വിശാല്‍ രണ്ട് മാസം മുന്‍പ് വന്നിരുന്നു. സെപ്റ്റംബറിലാണ് തിരികെ പോയത്. വിശാല്‍ സന്തോഷവാനായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതേസമയം വിശാലിന്റെ മൃതദേഹം സംസ്‌കരിക്കാന്‍ നാട്ടിലേക്ക് കൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു. നബ്ബയില്‍ നിന്ന് തന്നെയുളള വിദ്യാര്‍ത്ഥികളായ ഇന്ത്യാക്കാര്‍ക്ക് ഒപ്പമാണ് വിശാല്‍ ടൊറന്റോയില്‍ താമസിച്ചിരുന്നത്. എട്ട് ലക്ഷം രൂപ വായ്പയെടുത്താണ് സര്‍ക്കാര്‍ ഓഫീസില്‍ ക്ലര്‍ക്കായ നരേഷ് മകനെ കാനഡയിലേക്ക് അയച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top