കാൻസർ പരിശോധനയ്ക്കായി കാത്തിരിക്കുന്നത് ആയിരങ്ങൾ; പരിശോധനാ സംവിധാനങ്ങൾ പാളുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്ത് ക്യാൻസർ രോഗബാധിതരെന്നു സംശയിക്കുന്ന നൂറുകണക്കിനു ആളുകൾ തങ്ങളുടെ രോഗാവസ്ഥ സ്ഥിരീകരിക്കുന്നതിനായി സാധിക്കാതെ വരുന്നതായി പഠന റിപ്പോർട്ടുകൾ. ജിപിമാരെ കാണുന്നതിനും പരിശോധന നടത്തുന്നതിനും മതിയായ സൗകര്യം ലഭിക്കാത്തതിനെ തുടർന്നാണ് പലരും തങ്ങളുടെ രോഗാവസ്ഥയുടെ കാര്യത്തിൽ ഇനിയും തീരുമാനമെടുക്കാനാവാതെ വരുന്നതെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം രോഗം പരിശോധിച്ചു റിപ്പോർട്ട് നൽകുന്ന പരിശോധനാ ഫലങ്ങളിൽ പലതും വൈകുന്നതും രോഗികളെ വലയ്ക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
രാജ്യത്തെ അഞ്ചു ഫാമിലി ഡോക്ടർമാരുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുതിയ പഠന ഫലം കണ്ടെത്തിയിരിക്കുന്നത്. ഫാമിലി ഡോക്ടർമാരെ കാണുന്നതിനും പരിശോധന നടത്തുന്നതിനും എതുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഇവർ ആശുപത്രികളിലെ എമർജസി വിഭാഗം സന്ദർശിക്കുന്നതിനായി രോഗികളെ റഫർ ചെയത്് അയക്കുകയാണ്. ഇതേ തുടർന്നാണ് ഇവർക്കു കൃത്യമായ പരിശോധന നടത്താനും കാൻസർ ബോധവത്കരണം നടത്താനും ചികിത്സ ഉറപ്പാക്കാനും വൈകുന്നതെന്ന പഠനങ്ങളാണ് ഉറപ്പാക്കിയിരിക്കുന്നത്.
70 ശതമാനം രോഗികൾക്കും ചികിത്സ പലപ്പോഴും വൈകുന്നത് ജിപിമാരുടെ ഭാഗത്തു നിന്നുള്ള വീഴ്ചകൾ കൊണ്ടാണെന്നും റിപ്പോർട്ടുകളുണ്ട്. ഇത്തരത്തിൽ ജിപിമാർ വ്യാപകമായ രീതിയിൽ രോഗികളെ പരിശോധിക്കാൻ വൈകുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് സാധാരണക്കാരായ ആളുകളുടെ ഭയം. ഇതു മാത്രമല്ല വിവിധ പരിശോധനാ ഫലങ്ങൾ കൃത്യസമയത്തു ലഭിക്കാതെ വരുന്നതു മൂലം പലപ്പോഴും ചികിത്സ വൈകുന്നതായി ജിപിമാരും കുറ്റപ്പെടുത്തുന്നുണ്ട്. ആരോഗ്യ മേഖലയിലെ ഗുരുതരമായ അനാസ്ഥയാണ് വിഷയത്തെ ഇത്രത്തോളം പ്രശ്‌നത്തിലെത്തിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top