ദമ്മാം: ചികിത്സാ ചെലവിന് ബുദ്ധിമുട്ടുന്നകാൻസർ ബാധിതരായ രണ്ട്നിർദ്ധന സ്ത്രീകൾക്ക്ഒ ഐ സി സി ദമ്മാം റീജ്യൻ കണ്ണൂർ ജില്ലാ കമ്മിറ്റിധനസഹായം നൽകി. കണ്ണൂർ മലപ്പട്ടം സ്വദേശി അഞ്ജു ഗംഗാധരൻ, നണിയൂർ നമ്പ്രം സ്വദേശി സത്യഭാമ എന്നിവർക്കാണ് മയ്യിൽ ഗാന്ധി ഭവനിൽ വച്ച്നടന്നചടങ്ങിൽ ധനസഹായ വിതരണം നടത്തിയത്. മയ്യിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടത് പ്രകാരമാണ് ഇവർക്ക് ഒ ഐ സി സി ധനസഹായം നൽകിയത്.
കൊളച്ചേരി ബ്ലോക്ക്കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ദമ്മാംഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വേണുഗോപാൽ തളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വർഷമായി കണ്ണൂർ ജില്ലയിൽ ഒ ഐ സി സി നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ വേണുഗോപാൽ വിശദീകരിച്ചു.വേണുഗോപാൽ, മായീൻ ബഷീർ, ഹാരിസ് ഇരിവേരി,എന്നിവർ ബന്ധപ്പെട്ടയാളുകൾക്ക്ധനസഹായംകൈമാറി.
ഡി സി സി മെമ്പർ കെ.സി.ഗണേശൻ, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്‌ളാത്തൂർ, ന്യൂനപക്ഷസെൽ സംസ്ഥാന സെക്രട്ടറി പി.പി.സിദ്ധീഖ്, മുഹമ്മദ് സുധീർ, നൗഷാദ് നടാൽ, മുഹമ്മദ് കുഞ്ഞി കോറളായി, മമ്മു കോറളായി, യു.പി.കൃഷ്ണൻ, ഷംസീർ ഹമീദ്എന്നിവർ സംസാരിച്ചു. ദമ്മാംഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി മുസ്തഫാ നണിയൂർ നമ്പ്രം സ്വാഗതവും അനസ് നമ്പ്രം നന്ദിയും പറഞ്ഞു. ഒ ഐ സി സി കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർജില്ലയിൽനടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെഡി സി സി പ്രസിഡണ്ട് കെ.സുരേന്ദ്രൻ പ്രശംസിച്ചു.