ഡബ്ലിന്‍: കാന്‍സര്‍ രോഗ പ്രതിരോധ രംഗത്ത് അയര്‍ലന്‍ഡിനു നിര്‍ണായ നേട്ടവും ചുവടുപയ്‌പ്പുമെന്ന് എച്ച്‌എസ്‌എയുടെ റിപ്പോര്‍ട്ട്. രാജ്യത്ത് കാന്‍സര്‍ ബാധിതരായവരില്‍ ഏറെപ്പേരും കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രോഗത്തെ പ്രതിരോധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് കാന്‍സര്‍ രോഗത്തിനെതിരായ പോരാട്ടത്തില്‍ ആരോഗ്യ വിഭാഗം വന്‍ തോതിലുള്ള മുന്നേറ്റമാണ് നടത്തിയിരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് എച്ച്‌എസ്‌ഇയുടെ രേഖകള്‍.
സ്‌കിന്‍ മെലോനോമയും പ്രോസ്‌ട്രേറ്റ് കാന്‍സറും പിടിപ്പെട്ട് അഞ്ചില്‍ നാലു പേരും, ബ്രസ്റ്റ് കാന്‍സര്‍ കണ്ടെത്തിയ നാലില്‍ മൂന്നു പേരും, ഇത്തരത്തില്‍ ജീവിതത്തിലേക്കു മടങ്ങിയെത്തിയവരാണെന്നു വ്യക്തമാക്കുന്നതാണ് നാഷണല്‍ കാന്‍സര്‍ രജിസ്റ്ററി ഇനിയും പുറത്തുവിടാനിരിക്കുന്ന രേഖകള്‍. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ രാജ്യത്തെ കാന്‍സര്‍ രോഗികളുടെ നിരക്കില്‍ 54 ശതമാനം കണ്ട് കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്നു ഇത്തരത്തില്‍ രാജ്യത്തെ രോഗപ്രതിരോധ മേഖല കൈവരിച്ച വന്‍നേട്ടങ്ങളുടെ പട്ടികയും അധികൃതര്‍ പുറത്തുവിടുന്നുണ്ട്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ രോഗപ്രതിരോധ മേഖലയില്‍ വന്‍ നേട്ടമാണ് രാജ്യത്തിനു സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നത്. ചികിത്സ തേടിയവരില്‍ 59 ശതമാനം പേരും രോഗം പൂര്‍ണമായും ഭേദമാക്കിയതായും, ജീവിതത്തിലേക്കു മടങ്ങിയെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
കാന്‍സറിന്റെ അവസ്ഥയിലും കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ വന്‍ മാറ്റമുണ്ടായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. മുന്‍പ് 85 ശതമാനത്തില്‍ നിന്നിരുന്ന പ്രോസ്‌ട്രേറ്റ് കാന്‍സര്‍ ഇപ്പോള്‍ 12 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍, ലങ് കാന്‍സറിന്റെ അളവ് ഇതിനു ആനുപാതികമായി വര്‍ധിച്ചു എന്നത് ആശങ്ക സൃഷ്‌ടിക്കുന്ന കാര്യം തന്നെയാണെന്നു ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.