സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫിസ്‌ നാല്‍പതിനായിരം വിദ്യാര്‍ഥികളുടെ ആപ്ലിക്കേഷന്‍ അംഗീകരിച്ചു

ഡബ്ലിന്‍: രാജ്യത്തെ നാല്‍പതിനായിരം വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫിസ്‌ അംഗീകരിച്ചു. കഴിഞ്ഞ ആഴ്‌ച അപേക്ഷകള്‍ പോസ്റ്റ്‌ ചെയ്‌ത വിദ്യാര്‍ഥികളുടെ അപേക്ഷ അംഗീകരിക്കാനുള്ള അവസാന തീയതി ഇന്നലെയായിരുന്നു. ഇതേ തുടര്‍ന്നാണ്‌ ഇന്നലെ നാല്‍പതിനായിരം വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ അംഗീകരിക്കപ്പെട്ടത്‌.
ആദ്യ റൌണ്ടില്‍ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള 52,000 വിദ്യാര്‍ഥികള്‍ക്കാണ്‌ വിവിധ കോളജുകളില്‍ പ്ലേസ്‌മെന്റ്‌ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അപേക്ഷകരില്‍ ഏതാണ്ട്‌ പകുതിയോളം പേര്‍ക്ക്‌ തങ്ങളുടെ പ്രിഫറന്‍സ്‌ ലെവല്‍ അനുസരിച്ചുള്ള എട്ടു കോഴ്സുകളില്‍ ഏതിലെങ്കിലും ഒന്നില്‍ അഡ്‌മിഷന്‍ ലഭിക്കുന്ന രീതിയിലാണ്‌ ഇപ്പോള്‍ പ്രിഫറന്‍സ്‌ ലെവല്‍ ക്രമീകരിച്ചിരിക്കുന്നത്‌.
അപേക്ഷിച്ചിരിക്കുന്നതില്‍ എണ്‍പത്‌ ശതമാനം വിദ്യാര്‍ഥികളും ഒന്നു മുതല്‍ ഏഴു വരെ പ്രിഫറന്‍സ്‌ കോഴ്സുകള്‍ക്കായാണ്‌ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്‌. ആദ്യ റൌണ്ടില്‍ ലോവര്‍ പ്രിഫറന്‍സ്‌ ലഭിക്കുന്ന കുട്ടികള്‍ക്കു രണ്ടാം റൌണ്ടില്‍ കൂടുതല്‍ പ്രിഫറന്‍സ്‌ ലഭിക്കുന്ന രീതിയിലാണ്‌ ഇപ്പോള്‍ സൌകര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്‌. ഇത്‌ കൂടുതല്‍ കുട്ടികള്‍ക്കു പുതിയ ഓഫറുകള്‍ അനുവദിക്കുന്ന രീതിയിലേയ്ക്കാണ്‌ മാറുന്നതെന്നാണ്‌ ഇപ്പോഴത്തെ സാഹചര്യം മനസിലാകുന്നതെന്നു സര്‍വകലാശാല വ്യക്താക്കള്‍ പറയുന്നു. രണ്ടാം റൌണ്ടിലെ പ്രിഫറന്‍സ്‌ മനസിലാക്കാന്‍ ഇന്നു വൈകിട്ട്‌ ആറു മണി മുതല്‍ സെന്‍ട്രല്‍ ആപ്ലിക്കേഷന്‍ ഓഫിസിന്റെ വെബ്‌ സൈറ്റ്‌ സന്ദര്‍ശിച്ചാല്‍ മതിയാവുമെന്നും വ്യക്താക്കള്‍ അറിയിച്ചു.

Top