പി.പി ചെറിയാൻ
ഓസ്റ്റിൻ: ഓസ്റ്റിൻ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും കാസ് മുറികളിലും കൺസീൽഡ് ഗൺ കൊണ്ടു വരുന്നതിനു അനുമതി നൽകിയതിൽ പ്രതിഷേധിച്ചു കോളജ് തുറന്ന ദിവസം തന്നെ വിദ്യാർഥികൾ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
ഈ നിയമം ആരെയും സംരക്ഷിക്കുകയില്ല ഇതു തികച്ചും വിഡ്ഢിത്തരമാണ് പ്രകടനത്തിനു നേതൃത്വം നൽകിയ ജെസിക്ക ജിൻ പറഞ്ഞു.
ആദ്യ ദിനമായ ആഗസ്റ്റ് 24 ബുധനാഴ്ച കോളജിൽ എത്തിച്ചേർന്നു ജെസിക്ക വിദ്യാർഥികളെ സംഘടിപ്പിച്ചതിനു ശേഷം ആഗസ്റ്റ് ഒന്നു മുതൽ നിലവിൽ വന്ന കൺസീൽഡ് ഗൺ ക്യാരി നിയമത്തിനെതിരെ റാലി നടത്തിയത്.
പ്രതിഷേധ സൂചനകമായി എല്ലാവരുടെയും ബാഗിനു വെളിയിൽ ടോയ്‌സ് തൂക്കിയിട്ടിരുന്നു. തോക്ക് കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതം പഠിക്കുന്നതിനു സംസ്ഥാന ഗവൺമെന്റ് തയ്യാറായിട്ടില്ല എന്ന റാലിയെ അഭിസംബോധന ചെയ്ത ജെസിക്ക പറഞ്ഞു. റാലിയെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും പരിശീലനം ലഭിച്ച പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ഗൺ നിയമത്തെ അനുകൂലിക്കുന്ന വിദ്യാർഥി വിഭാഗം നിശബ്ദത പാലിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി.
സംസ്ഥാന അംഗീകരിച്ച നിയമം നടപ്പാകുകയല്ലാതെ മറ്റൊരു മാർഗമില്ലെന്നു ഓസ്റ്റിൻ സർവകലാശാല അധികൃതർ പറയുന്നു.