പി.പി ചെറിയാൻ
വെർജീനിയ: ആർലിംങ്ടൺ ബിലവഡിലുള്ള പെറ്റ്‌സ് മാർട്ടിനു മുന്നിൽ കാർ പാർക്ക് ചെയ്തതു പുറത്തിറങ്ങുമ്പോൾ കാറിലുണ്ടായിരുന്ന അഞ്ചു വയസുപ്രായമുള്ള പട്ടിയുടെ കാര്യം മെഗൻ മറന്നിരുന്നു. ജൂലായ് 26 തിങ്കളാഴ്ച ഉച്ചയോടെ കാറിനു സമീപത്തിലൂടെ കടന്നു പോയ ആരോ കാറിനുള്ളിലിയിരിക്കുന്ന പട്ടിയെകുറിച്ചു പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി കാർ തുറന്നു അബോധാവസ്ഥയിലായിരുന്ന പട്ടിയെ പെറ്റ്‌സ് മാർട്ടിനുള്ളിലെ വെറ്റിനറിയേറിയൻ ഓഫിസിൽ എത്തിച്ചുവെങ്കിലും ഇതിനകം കൊല്ലപ്പെട്ടിരുന്നു.
പട്ടിയുടെ മരണം ചൂടേറ്റാണ് എന്നു സ്ഥിരീകരിച്ചതോടെ കാറിന്റെ ഉടമയെ കണ്ടെത്തി പൊലീസ് ആനിമൽ ക്രൂവൽറ്റി കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പുറത്ത് ചൂട് അതിശക്തമായിട്ടും പുറത്തു പോയത് ഗുരുതരമായ കുറ്റമായിട്ടാണ് കണക്കാക്കുന്നത്.
മനപൂർവമായല്ലെങ്കിലും മെഗൻ കൂർട്ട്‌സ് എന്ന പത്തൊൻപതുകാരി ഇങ്ങനെ ഒരു കേസിൽ കുടുങ്ങുമെന്നു മനസിൽ പോലും ചിന്തിച്ചിരുന്നില്ല. അമേരിക്കയിലെ പല സംസ്ഥാനങ്ങളും അതിശക്തമായ ചൂടിൽ കത്തിയെരിയുമ്പോൾ കാറിൽ കുട്ടികളെ അശ്രദ്ധമായി വിടുന്നതു മൂലം നിരവധി മരണങ്ങളാണ് ഇയ്യിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.