ഡബ്ലിന്‍: ഗാര്‍ഡാ സ്റ്റേഷനിലേയ്ക്കു കാര്‍ ഓടിച്ചു കയറ്റുകയും കാറിനു തീ വയ്ക്കുകയും ചെയ്‌ത കേസില്‍ യുവാവിനെ ഗാര്‍ഡാ സംഘം അറസ്റ്റ് ചെയ്‌തു. കഴിഞ്ഞ ദിവസം രാവിലെ മോഹന്‍ഗാനിലെ ഗാര്‍ഡാ സ്റ്റേഷനിലായിരുന്നു സംഭവങ്ങള്‍. അമിത വേഗത്തില്‍ ഗാര്‍ഡാ സ്റ്റേഷനിലേക്കു യുവാവ് ഓടിച്ചെത്തിയ വാഹനം സ്റ്റേഷന്റെ കാര്‍പോര്‍ച്ചില്‍ പാഞ്ഞെത്തുകയായിരുന്നു. തുടര്‍ന്നു വാഹനം പോര്‍ച്ചില്‍ കൊണ്ടു നിര്‍ത്തിയ ശേഷം അഗ്നിക്കിരയാക്കി. വന്‍സ്‌ഫോടന ശബ്‌ദവും ബഹളവും കേട്ടെത്തിയ ആളുകളും, അഗ്നി ശമനസേനാ അധികൃതരും പൊലീസും ചേര്‍ന്നു തീ നിയന്ത്രണ വിധേയമാക്കി.
കാര്‍ ഓടിച്ച നാല്‍പ്പതുകാരനെ ഗാര്‍ഡാ സംഘം ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തിനിടെ പരുക്കേറ്റ ഗാര്‍ഡാ ഉദ്യോഗസ്ഥനെ ഉടന്‍ തന്നെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറില്‍ നിന്നുയര്‍ന്ന തീയും പുകയും മൂലം ഗാര്‍ഡാ സ്റ്റേഷനില്‍ നേരിയ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രതിയെന്നു സംശയിക്കുന്ന ഡ്രൈവറെ കാരിക്കോസ് ഗാര്‍ഡാ സ്റ്റേഷനിലേയ്ക്കു ചോദ്യം ചെയ്യലിനായി കൊണ്ടു പോയിട്ടുണ്ടെന്നു ഗാര്‍ഡാ വൃത്തങ്ങള്‍ അറിയിച്ചു.
സംഭവത്തിനു പിന്നിലെ ദുരൂഹത ഇനിയും നീക്കാന്‍ ഗാര്‍ഡാ സംഘത്തിനു ഇനിയും സാധിച്ചിട്ടില്ല. സംഭവം ഉണ്ടായതിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ ഗാര്‍ഡാ സംഘം തയ്യാറാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.