ഡബ്ലിന്‍: കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടെ രാജ്യത്തെ ഇന്ധന വിലയില്‍ വന്‍ കുറവുണ്ടായിട്ടും ഇതിന്റെ പ്രയോജനം രാജ്യത്തെ വാഹന ഉടമകള്‍ക്കു നേരിട്ടു ലഭിക്കുന്നില്ല. ഇന്ധന വിലയിലുണ്ടായ കുറവിനു അനുസരിച്ചു രാജ്യത്തെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ വര്‍ധനവുണ്ടായതാണ് വാഹന ഉടമകള്‍ക്കു ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടത്തിയ പഠനത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷം ഒരു ശരാശരി കുടുംബത്തിനു കാര്‍ നടത്തിക്കൊണ്ടു പോകുന്നതിനായി 10,594 യൂറോയെങ്കിലും ആവശ്യമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത്തവണ 18 യൂറോയുടെ കുറവു മാത്രമാണ് വാഹനത്തിന്റെ വിവിധ ഇനത്തിലുള്ള ചിലവുകള്‍ അനുസരിച്ചു ഉണ്ടാകുന്നത്.
2014 നെ അപേക്ഷിച്ചു നോക്കുമ്പോള്‍ രാജ്യത്തെ ഇന്ധന നിരക്കില്‍ ന്യായമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായത് രാജ്യത്തെ കാര്‍ ഉടമകള്‍ക്കു കനത്ത തിരിച്ചടിയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. ഇന്ധനവില കുറഞ്ഞതോടെ സേവ് ചെയ്യാന്‍ ശ്രമിച്ച തുക ഇന്‍ഷ്വറന്‍സ് പ്രീമിയം ഇനത്തില്‍ നല്‍കേണ്ടി വന്നിരിക്കുകയാണ് ഇപ്പോള്‍ മോട്ടോറിസ്റ്റുകള്‍ക്ക്.
വാഹനാപകടങ്ങള്‍ വര്‍ധിക്കുകയും ഇന്‍ഷ്വറന്‍സ് തുക കൂടുതലായി നല്‍കേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലായാണ് ഇപ്പോള്‍ ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധിപ്പിക്കേണ്ടി വന്നതെന്നാണ് ഇന്‍ഷ്വറന്‍സ് കമ്പനി അധികൃതരുടെ വാദം.