കാര്‍ പാര്‍ക്കിങ്ങിനു ജീവനക്കാരില്‍ നിന്നും തുക ഈടാക്കുന്നു: സെന്റ് ജെയിംസ് ആശുപത്രിയില്‍ ജീവനക്കാര്‍ സമരത്തിലേയ്ക്ക്

ഡബ്ലിന്‍: കാര്‍ പാര്‍ക്കിങ്ങിനായി ജീവനക്കാരില്‍ നിന്നും 500 യൂറോ വാര്‍ഷിക ഫീസായി ഈടാക്കുന്നതില്‍ പ്രതിഷേധിച്ചു ജീവനക്കാര്‍ സമരത്തിനു ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം ആശുപത്രി മാനേജ്‌മെന്റാണ് ഇതു സംബന്ധിച്ചുള്ള തീരുമാനം പുറത്തു വിട്ടത്. ആശുപത്രിയില്‍ വാനഹങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു ജീവനക്കാരില്‍ നിന്നും തുക ഈടാക്കാനാണ് അധികൃതരുടെ നീക്കം.
രാജ്യത്തെ ഏറ്റവും വലിയ ആശുപത്രിയായ സെന്റ് ജെയിംസ് ആശുപത്രി മാനേജ്‌മെന്റിന്റെ ഈ നീക്കത്തെ തുടര്‍ന്ന് എസഐപിടിയു അടക്കമുള്ള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്താനുള്ള നീക്കം പിന്‍വലിച്ചില്ലെങ്കില്‍ സമരവുമായി രംഗത്ത് എത്തുമെന്ന് ആരോപിച്ച് ഇവര്‍ ആശുപത്രി മാനേജ്‌മെന്റിനു ഇന്‍ഡസ്ട്രിയല്‍ ആക്ഷനു നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
ആശുപത്രിയിലെ ജീവനക്കാരില്‍ നിന്നു പാര്‍ക്കിങ് ഫീസ് പിരിക്കുന്നതു സംബന്ധിച്ചു ക്രിസ്മസിനു മുന്‍പ് ചേര്‍ന്ന ജീവനക്കാരുടെ യോഗത്തിലാണ് ആശുപത്രി മാനേജ്‌മെന്റ് നിര്‍ദേശം വച്ചത്. ആശുപത്രിയുടെ പരിസരത്ത് പുതിയ കുട്ടികളുടെ ആശുപത്രി നിര്‍മിക്കുക എന്ന ലക്ഷ്യത്തോടെ ഫണ്ട് കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നതെന്നായിരുന്നു ആധികൃതരുടെ വാദം. ഇത്തരത്തില്‍ പുതിയ വികസനം വരുന്നതോടെ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലത്തിനു പരിമിത വേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഇതാണ് ഇപ്പോള്‍ ജീവനക്കാരില്‍ നിന്നു ഫീസ് ഈടാക്കുന്നതു സംബന്ധിച്ചു ആശുപത്രി അധികൃതര്‍ മുന്നോട്ടു വയ്ക്കുന്ന മറ്റൊരു വാദം.
സെന്റ് ജെയിംസ് സ്റ്റീല്‍ എന്ന പേരില്‍ ആശുപത്രി പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള ഫീസ് 2016 മുതല്‍ ഈടാക്കാന്‍ നേരത്തെ തന്നെ തീരുമാനമുണ്ടായിരുന്നു. കില്‍മെയിന്‍ഹാമിലെ റോയല്‍ ആശുപത്രിയില്‍ ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു നേരത്തെ തന്നെ 350 യൂറോ ഫീസായി ഈടാക്കാന്‍ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ സെന്റ് ജെയിംസ് ആശുപത്രിയും ജീവനക്കാരില്‍ നിന്നു ഫീസ് ഈടാക്കുന്നത്.

Top