ലണ്ടന്‍: വാട്‌സാപ്പിലെത്തിയ ബ്ലൂഫിലിം സഹപ്രവര്‍ത്തകയായ വെള്ളക്കാരി നഴ്‌സിനെകാണിച്ച മലയാളിക്ക് പതിനാറിന്റെ കിട്ടി. മൊബൈല്‍ ഫോണില്‍ എത്തിയ ഒരു നീലച്ചിത്രം സഹപ്രവര്‍ത്തകയായ വെള്ളക്കാരി നഴ്സിനു കാണിച്ചു കൊടുത്തതിന്റെ പേരില്‍ നടപടി നേടിരുകയാണ് മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫോര്‍മറി എന്‍എച്ച്എസ് ഹോസ്പിറ്റലിലെ മെയില്‍ നഴ്സായ സഞ്ജീവ് വര്‍ഗ്ഗീസ് എന്ന യുവാവ്.
തെറ്റായ ഉദ്ദേശത്തോടെയാണ് നീലച്ചിത്രം കാണിച്ചത് എന്നാരോപിച്ച് വെള്ളക്കാരി നഴ്സായ എലയ്ന്‍ സെല്ലര്‍ ആണ് പരാതി നല്‍കിയത്. കേസ് ഇന്നലെ എന്‍എംസി ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. കേസ് എത്തിയപ്പോള്‍ ചൂട് പിടിച്ച വാദപ്രതിവാദങ്ങള്‍ ആണ് നടന്നത്.
ഒരു സ്ത്രീ ഒരു സെക്സ് ടോയ് ഉപയോഗിക്കുന്നതിന്റെ ചിത്രമാണ് സഞ്ജീവ് വര്‍ഗീസ് വെള്ളക്കാരിയെ കാട്ടിക്കൊടുത്തതെന്ന് വ്യക്തമായിട്ടുണ്ട്. നഴ്സുമാരെന്ന നിലയില്‍ സെക്സ് ടോയ്കളെ പറ്റി മനസിലാക്കണമെന്ന ഉദ്ദേശത്തോടെയാണ് താന്‍ സഹപ്രവര്‍ത്തകയായ എലയ്നെ ഈ വീഡിയോ കാണിച്ചതെന്നാണ് സഞ്ജയ് സ്വയം ന്യായീകരിക്കുന്നത്. എന്നാല്‍ സഞ്ജയ് ഈ ക്ലിപ്പിങ് സഹപ്രവര്‍ത്തകയെ കാണിച്ച് അവരുടെ പ്രതികരണം ആസ്വദിക്കുകയായിരുന്നു വെന്നാണ് എന്‍എംസി ലോയറായ സല്‍മ ലലാനി പറഞ്ഞത്. പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ അത്തരം കാര്യങ്ങള്‍ കാണാന്‍ ആഗ്രഹിക്കില്ലെന്നാണ് ട്രിബ്യൂണലില്‍ എലയ്ന്‍ ബോധിപ്പിച്ചിരിക്കുന്നത്. ഈ അസഭ്യമായ വീഡിയോ കാട്ടി സഞ്ജയ് കള്ളച്ചിരി ചിരിക്കുന്നത് കണ്ട് സഹപ്രവര്‍ത്തകര്‍ ഞെട്ടിപ്പോയെന്നാണ് ലലാനി പറയുന്നത്.
ഒരു ഹോസ്പിറ്റലിന്റെ അന്തരീക്ഷത്തില്‍ ഹെല്‍ത്ത്കെയര്‍ പ്രഫഷണലുകള്‍ക്ക് മുന്നിലാണ് സഞ്ജയ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നതെന്നും ഇത് കാണിച്ച് അയാള്‍ പൊട്ടിച്ചിരിച്ചുവെന്നും അത് ഗൗരവപരമായ കുറ്റമാണെന്നും ലലാനി വിചാരണക്കിടെ ബോധിപ്പിച്ചിരുന്നു. താന്‍ വേഗത്തില്‍ നടന്ന് പോകുമ്പോള്‍ സഞ്ജയ് ഈ വീഡിയോ എലയ്നെ കാണിക്കുന്നത് താന്‍ കണ്ടിരുന്നുവെന്നാണ് മറ്റൊരു ജീവനക്കാരിയായ ഫെലിസിറ്റി ബിര്‍ച്ചാള്‍ വെളിപ്പെടുത്തുന്നത്.
അത് കണ്ടപ്പോള്‍ എലയ്ന്‍ അസ്വസ്ഥയായിരുന്നുവെന്നും തന്നെ ഇത്തരത്തിലുള്ള വീഡിയോ കാണിക്കുന്നത് എന്തിനാണെന്ന് ചോദിക്കുകയും ചെയ്തിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. എലയ്നെ പോലുള്ളവര്‍ ഇത്തരം കാര്യങ്ങള്‍ അറിയണമെന്നായിരുന്നുവത്രെ സഞ്ജയിന്റെ മറുപടി. ഇത് കണ്ട് അസ്വസ്ഥയായ ഫെലിസിറ്റി ബിര്‍ച്ചാള്‍ സ്റ്റാഫുകളിലെ മുതിര്‍ന്ന ഒരാളോട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും ട്രിബ്യൂണലിന് മുന്നില്‍ ബോധിപ്പിക്കപ്പെട്ടു.
ഇത് ഒരു പ്രാവശ്യം പോലും കാണിക്കാന്‍ പാടില്ലാത്ത വീഡിയോ ആയിട്ട് പോലും സഞ്ജയ് ഇത് പലവട്ടം പ്രദര്‍ശിപ്പിച്ചിരുന്നുവെന്നും അതയാളില്‍ ചിരി ഉണര്‍ത്തിയിരുന്നുവെന്നും ലലാനി പറയുന്നു. എന്നാല്‍ തന്റെ കക്ഷി സര്‍ജിക്കല്‍ പ്രൊസീജിയറിന്റെ ഭാഗമായിട്ടാണ് ഈ വീഡിയോ കാണിച്ചിരിക്കുന്നതെന്നാണ് സഞ്ജയിന്റെ അഭിഭാഷകയായ നീരജ ശര്‍മ വാദിക്കുന്നത്. ഇത് കാണിച്ചുവെന്നത് അദ്ദേഹം തുറന്ന് സമ്മതിച്ച കാര്യമാണെന്നും അത് നിരവധി പേരുടെ മുന്നില്‍ വച്ചാണ് പ്രദര്‍ശിപ്പിച്ചതെന്നും ഇതിന് പിന്നില്‍ ദുരുദ്ദേശമില്ലെന്നും നീര്‍ജ വാദിക്കുന്നു. നീണ്ട 20 വര്‍ഷങ്ങളായി നഴ്സായി ജോലി ചെയ്യുന്ന സഞ്ജയ് സല്‍സ്വഭാവിയാണെന്നും അഭിഭാഷക വാദിക്കുന്നു. അസഭ്യമായ വീഡിയോയാണ് താന്‍ സഹപ്രവര്‍ത്തകരെ കാണിച്ചതെന്ന് ആരോപണം ഹിയറിംഗിനെത്തിയ സഞ്ജയ് നിഷേധിക്കുന്നു. കേസ് സംബന്ധിച്ച വിചാരണ തുടരുകയാണ്.