കാറ്ററിങ് റസ്റ്ററണ്ട് തൊഴിലാളികളുടെ ശമ്പളം വർധിപ്പി്ക്കരുതെന്നു തൊഴിൽ ഉടമകൾ

സ്വന്തം ലേഖകൻ

ഡബ്ലിൻ: കാറ്ററിങ് മേഖലയിലെ തൊഴിലാളികളെ ആശങ്കയിലാക്കി ശമ്പള വർധനവിനെതിരെ സ്ഥാപന ഉടമകളുടെ സംഘടനകൾ. ഡബ്ലിൻ:കാറ്ററിംഗ് മേഖലയിൽ ജോലി ചെയ്യുന്ന നൂറുകണക്കിന് മലയാളികൾക്ക് ഉൾപ്പെടെയുള്ളവരെ ആശങ്കയിലാഴ്ത്തി റെസ്‌റ്റോറന്റുകളിൽ മിനിമം വേതനത്തിന് ജോലി ചെയ്യുന്നവരുടെ ശമ്പളം അടുത്ത അഞ്ചു വർഷത്തേയ്ക്ക് വർദ്ധിപ്പിക്കരുത് എന്ന ആവശ്യവുമായി റെസ്റ്റോറന്റ് ഓണേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി.കഴിഞ്ഞ ഒക്ടോബറിൽ അവതരിപ്പിച്ച ബജറ്റിന്റെ ഭാഗമായി റെസ്റ്റോറന്റ് ജീവനക്കാരുടെ വേതനം മണിക്കൂറിന് 8.65 യൂറോ എന്നത് 9.15 യൂറോയായി വർദ്ധിപ്പിച്ചിരുന്നു. കൂടാതെ മിനിമം വേതനം മണിക്കൂറിന് 11.50 യൂറോയായി ഉയർത്തുമെന്ന് ജനറൽ ഇലക്ഷന് പ്രഖ്യാപനവുമുണ്ടായിരുന്നു. റെസ്റ്റോറന്റുകളുടെ വാറ്റ് ടാക്‌സ് ഈയിടെ കുറച്ചിരുന്നെങ്കിലും അതു കൂടാതെയാണ് ഉടമകൾ പുതിയ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 2021 വരെ വർദ്ധന പാടില്ല എന്ന നിലപാടിലാണ് ഉടമകൾ. കൂടുതൽ പേർക്ക് ജോലി നൽകാനും ഈ രംഗത്ത് പിടിച്ചു നിൽക്കാനും സർക്കാർ ഈ ആവശ്യം അംഗീകരിക്കണമെന്ന് അസോസിയേഷൻ വക്താവ് അഡ്രിയൻ കമ്മിൻസ് പറഞ്ഞു. മെനുവിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ കലോറി സൂചിപ്പിക്കണം എന്നതിൽ നിന്നും ‘സ്റ്റാന്റ് എലോൺ റസ്‌റ്റോറന്റുകളെ ഒഴിവാക്കണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. അതേസമയം ഇതിനെതിരെ രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ സിപ്റ്റു രംഗത്തെത്തിയിട്ടുണ്ട്. വേതനം കൂട്ടാൻ ഉദ്ദേശ്യമില്ലെങ്കിൽ വാറ്റ് 9% ആക്കി കുറച്ചത് അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടിലാണ് യൂണിയൻ. വാറ്റ് 13.5%ൽ നിന്നും 9% ആക്കി കുറയ്ക്കുന്നത് പ്രൈവറ്റ് പെൻഷൻകാരെ ബാധിക്കും എന്നും യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top