
സ്വന്തം ലേഖകൻ
ഡബ്ലിൻ: ഭാര്യയുടെ അമിത ലൈംഗിക താല്പര്യത്തിൽ സംശയം തോന്നിയ ഭർത്താവ് ഭാര്യ സ്വയംഭോഗം ചെയ്യുന്നുണ്ടോ എന്നു കണ്ടെത്താൻ വീട്ടിലെ ബാത്ത് റൂമിൽ അടക്കം രഹസ്യ ക്യാമറ സ്ഥാപിച്ചു. വീട്ടിലെ ബാത്ത് റൂമിൽ അടക്കം എല്ലാമുറികളിലും ഭർത്താവ് സിസിടിവി ക്യാമറ വച്ചതോടെ വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയെ സമീപിച്ചു. ലൈംഗികതയിൽ ഭാര്യയ്ക്കു അമിതമായ താല്പര്യമുണ്ടെന്നും, ഇതിൽ തനിക്കു സംശയമുണ്ടെന്നും കാട്ടിയാണ് ഇയാൾ മുറിയിലും ശുചിമുറിയിലും വരെ ക്യാമറ സ്ഥാപിച്ചത്.
ഡബ്ലിനിലെ നോർത്തേൺ സിറ്റിയിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. അച്ഛൻ അമ്മയ്‌ക്കെതിരെ തിരിയാൻ തങ്ങളെ പ്രേരിപ്പിക്കുന്നതായി കാട്ടി കുട്ടികൾ സോഷ്്യൽ വർക്കറെ ബന്ധപ്പെട്ടതോടെയാണ് വീട്ടിലെ സംഭവങ്ങൾ പുറം ലോകം അറിഞ്ഞത്. ഇവർ സംഭവങ്ങൾ അറിഞ്ഞു കൗൺസിലിങ്ങിനായി എത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമായത്. ഇതേ തുടർന്നു വീടിനുള്ളിലും ശുചിമുറിയിലും പിതാവ് സിസിടിവി ക്യാമറ വച്ചിട്ടുണ്ടെന്നു കുട്ടികൾ പറഞ്ഞതായി കൗൺസിലർമാർ മാതാവിനെ അറിയിക്കുകയായിരുന്നു. ഇതിൽ ക്ഷുഭിതയായ ഇവർ കുട്ടികളെയും കൂട്ടി വീട് വിട്ടിറങ്ങാൻ തീരുമാനിക്കുകയും ഭർത്താവിനെതിരെ വിവാഹ മോചനത്തിനു നോട്ടീസ് അയക്കുകയുമായിരുന്നു.
ജോലി സ്ഥലത്തു വച്ചു പരിചയപ്പെട്ട ഇരുവരും ഇവിടെ വച്ചു തന്നെ വളർന്ന സൗഹൃദത്തെ തുടർന്നാണ് വിവാഹിതരായത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വേദനയ്ക്കുള്ള മരുന്നു കഴിച്ചിരുന്ന ഭർത്താവ് ഈ മരുന്നുകൾക്കു അടിമയായിരുന്നതായി കൗൺസിലർമാർ പറയുന്നു. ഇതേ തുടർന്നാണ് ഇദ്ദേഹത്തിനു സംശയം അടക്കമുള്ള മാനസിക് പ്രശ്‌നങ്ങൾ ആരംഭിച്ചതും. കുട്ടികളെ അമ്മയിൽ നിന്നു അകറ്റുന്നതിനും ഇത്തരത്തിൽ വൈകാരികമായി ഇരുവരെയും തമ്മിൽ അകറ്റുന്നതിനുമായിരുന്നു ഇവരുടെ ശ്രമങ്ങളെല്ലാം. ഇതേ തുടർന്നാണ് ഇപ്പോൾ കോടതിയിൽ വിവാഹമോചനത്തിനു അപേക്ഷ നൽകിയിരിക്കുന്നത്.
കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആഴ്ചയിൽ ഒരു തവണ കുട്ടികൾ മാതാവിന്റെ കൂടെയും പിതാവിന്റെ കൂടെയും മാറി മാറി നിൽക്കണമെന്നു കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്.