സ്വന്തം ലേഖകൻ
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ആസ്ഥാനമായ ഉർശേലം അരമനയുടെ ആദ്യഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഓർത്തഡോക്‌സ് മ്യൂസിയം, കൗൺസിലങ് സെന്റർ ചാപ്പൽ ഇനത്തിൽ ഓർത്തഡോക്‌സ് സഭയുടെ പൗരാണിക വാസ്തുശില്പ മാതൃകയിൽ 300 പേർക്കു ഇരിക്കാവുന്ന 9000 സ്‌ക്വയർ ഫീറ്റിൽ 1.89 മില്യൺ ഡോളറിന്റെ ചിലവിൽ നിർമിക്കുന്ന ചാപ്പലിന്റെ നിർമാണ കരാർ ഡാള്ളസ് കേന്ദ്രമായ എംഎസ് ജോഷ് കൺസ്ട്രക്ഷൻ കമ്പനിയ്ക്കു നൽകിക്കൊണ്ടുള്ള കരാറിൽ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ അലക്‌സിയോസ് മാർ യൗസേബിയോസ് കമ്പനിയുടെ ഡയറക്ടർ തോമസ് ജേക്കബ് തമ്മിൽ ഒപ്പ് വച്ചു.
പ്രസ്തുത ചടങ്ങിൽ അരമന മാനേജർ റവ.ഫാ.വറുഗീസ് തോമസ്, റവ.ഫാ ഐസക്ക് പ്രകാശ്, ചാപ്പലിന്റെ വികാരി റവ.ഫാ.ഫിലിപ്പോസ് സ്‌കറിയ, ജോണി മേപ്രന്തേരി എന്നിവർ സന്നിഹിതരായിരുന്നു.
ചാപ്പലിന്റെ ധനശേഖരണാർത്ഥം നടത്തുന്ന റാഫിൾ ടിക്കറ്റിന്റെ വിൽപന വിജിയ്പിപ്കാകൻ എല്ലാ സഭാംഗങ്ങളും ഉത്സാഹപൂർവം സഹകരിക്കണമെന്നു തിരുവേനി ആവശ്യപ്പെട്ടു. റാഫിളിന്റെ നറക്കെടുപ്പ് 2017 ഫെബ്രുവരി 17 നു ഭദ്രാസന ആസ്ഥാനത്തു വച്ച് നടക്കുമെന്നു ഭദ്രാസന പിആർഒ എൽദോ പീറ്റർ ആവശ്യപ്പെട്ടു.