ദുബൈ : ചെട്ടികുളങ്ങര അമ്മ പ്രവാസി സേവ സമിതിയുടെ നേതൃത്തത്തില്‍ ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം വ്യാഴം വെള്ളി ദിവസങ്ങളിലായി അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു.വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് കുംഭ ഭരണി മഹോത്സവം തുടങ്ങിയത്.തുടര്‍ന്ന് ഭഗവതിസേവ , സംഗീതാര്‍ച്ചന, അന്നദാനം എന്നിവ നടന്നു .വെള്ളിയാഴ്ച പുലര്ച്ചെ 5 നു മഹാഗണപതിഹോമം, ലളിതസഹസ്രാര്ചന ,കുത്തിയോട്ട ചുവടും പറ്റും നടന്നു .
കഴിഞ്ഞ 3 മാസമായി യു.എ.യിലെ വിവിദ ഭാഗങ്ങളിലുള്ളവര്‍ പ്രായഭേതമാന്യേ വൃത്തം നിന്നും കുത്തിയോട്ട ചുവടു പരിശീലിക്കുക ആയിരുന്നു നൂറുകണക്കിന് ആളുകള ആണ് കുത്തിയോട്ടം ചുവടിനും പറ്റും നടത്തിയത് .അസോസിയേഷന്‍ ഹാളില്‍ നിര്‍മ്മിച്ച താത്കാലിക ചെട്ടികുളങ്ങര ക്ഷേത്രത്തിനു മുന്‍പില്‍ പറയിടില്‍ ഉണ്ടായിരുന്നു. സഹസ്രര്ചനയില്‍ നൂറുകണക്കിന് ഭക്ത ജനങ്ങള്‍ പങ്കെടുത്തു .ഉച്ചക്ക് കഞ്ഞിസദ്യയും നടന്നു യു.എ.ഇ യുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കനന്നിനു ചെട്ടികുളങ്ങര അമ്മയുടെ ഭക്തര്‍ കുംഭ ഭരണി മഹോത്സവത്തില്‍ പങ്കെടുത്തു