പി.പി ചെറിയാൻ
ചിക്കാഗോ: ചിക്കാഗോ പബ്ലിക്ക് സ്‌കൂളുകളിൽ നിന്നും ആയിരം അധ്യാപകരെ പിരിച്ചു വിടുന്നതിന്റെ ഭാഗമായി 508 അധ്യാപകർക്കു പിരിച്ചു വിടൽ നോട്ടീസ് നൽകി.
ബഡ്ജറ്റ് വെട്ടിചുരുക്കുന്നതു മൂലമാണ് അധ്യാപകരെ പിരിച്ചു വിടേണ്ടി വരുന്നതെന്നു സിപിഎസ് അധികൃതർ അറിയിച്ചു. വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു വരുന്നതാണ് പല സ്‌കൂളുകളും അഠയ്ക്കുവാൻ കാരണമെന്നും ഇവർ പറയുന്നു. പിരിച്ചു വിടുന്ന അധ്യാപകർക്കും, അനധ്യാപകർക്കും മറ്റു സ്‌കൂളുകളിലെ ഒഴിവുകളിലേയ്ക്കു അപേക്ഷ നൽകാവുന്നതാണ്.
സിപിഎസിലെ മൂന്നു ശതമാനം അധ്യാപകരെയാണ് ലെ എഫ് സാധിക്കുക. ചിക്കാഗോ ടീച്ചേഴ്‌സ് യൂണിയൻ അധ്യാപകരെ വെട്ടിക്കുറയ്ക്കുന്നതിനുള്ള നടപടികളിൽ ശക്തമായി പ്രതിഷേധിച്ചു. ചിക്കാഗോ മേയർ ഇമ്മാനുവേൽ സാധാരണക്കാരുടെ ടാക്‌സ് വർധിപ്പിക്കുകയും, സമ്പന്നന്മാരിൽ നിന്നു കൂടുതൽ നികുതി ഈടാക്കാതിരിക്കുകയും ചെയ്യുന്നത് അംഗീകരിക്കാതിരിക്കാനാവില്ലെന്നും യൂണിയൻ നേതാക്കൾ പറഞ്ഞു.