ചിക്കാഗോ പബ്ലിക്ക് സ്‌കൂൾ വിദ്യാർഥികൾക്കു യാത്രാസൗജന്യം

പി.പി ചെറിയാൻ

ചിക്കാഗോ: സ്‌കൂൾ വിദ്യാഭ്യാസ വർഷം ആരംഭിക്കുന്ന ആദ്യദിനം പബ്ലിക്ക് സ്‌കൂൾ വിദ്യാർഥികൾക്കു ബസുകളിലും ട്രെയിനുകളിലും സൗജന്യമായി യാത്ര അനുവദിച്ചതായി ചിക്കാഗോ ട്രാൻസിറ്റ് അതോറിറ്റിയുടെ പത്രക്കുറിപ്പിൽ പറയുന്നു. ക്ലാസുകളിലെ ഹാജർ ആദ്യദിവസത്തിൽ തന്നെ വർധിപ്പിക്കുന്നതിനാണ് യാത്രാ സൗകര്യം അനുവദിച്ചിരിക്കുന്നതെന്നും മേയർ രഹം ഇമ്മാനുവേൽ പറഞ്ഞു. 2011 ലാണ് ഈ പദ്ധതി ആദ്യമായി നടപ്പാക്കിയത്. കഴിഞ്ഞ വർഷം ഇതിന്റെ ആനൂകൂല്യം ലഭിച്ചത് മാതാപിതാക്കൾ ഉൾപ്പെടെ 116,000 വിദ്യാർഥികൾക്കാണ് ലഭിച്ചത്.
ചിക്കാഗോ ട്രാൻസിറ്റ് അതോറിറ്റി എലിമെന്ററി ഹൈസ്‌കൂൾ വിദ്യാർഥികൾക്കു തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ 75 സെന്റാണ് വിദ്യാർഥികൾക്കു യാത്രാ ഫീസായി നിശ്ചയിച്ചിരിക്കുന്നത്.
വിദ്യാലയങ്ങൾ തുറക്കുന്നതോടെ അധ്യാപകർ സമര രംഗത്തിറങ്ങുന്നതിനു തയ്യാറെടുക്കുകയാണ്. പെൻഷൻ ഫണ്ടിലേയ്ക്കു പെ ചെക്കിന്റെ ഒൻപതു ശതമാനം നൽകണമെന്ന വ്യവസ്ഥ അംഗീകരിക്കാനാവില്ല എന്നാണ് ചിക്കാഗോ ടീച്ചേഴ്‌സ് യൂണിയൻ പറയുന്നത്. മുമ്പു ഏഴു ശതമാനം ടാക്‌സ് മണിയും രണ്ടു ശതമാനവുമാണ് അധ്യാപകർ നൽകിയിരുന്നത്. മുൻ വ്യവസ്ഥ തുടരാനാണ് അധികൃതരുടെ തീരുമാനമെങ്കിൽ സമരം അനിവാര്യമായിരിക്കുമെന്നു സിടിയു മുന്നറിയിപ്പു നൽകിക്കഴിഞ്ഞിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top