സ്വന്തം ലേഖകൻ
ചിക്കാഗോ: സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ 9000 ജീവനക്കാർക്കും പിരിച്ചുവിടലിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയുള്ള നോട്ടീസ് ഫെബ്രുവരി 25 നൽകിയതായി യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചു.
ആകെയുള്ള 900 ജീവനക്കാരിൽ ആദ്യ ബാച്ചിനെ ഏപ്രിൽ അവസാനം പിരിച്ചു വിടുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. 150 വർഷത്തെ പാരമ്പര്യമുള്ള സർവകലാശാലയിൽ 4500 വിദ്യാർഥികളാണുള്ളത്. യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നതു സംസ്ഥാന ബജറ്റിൽ ആവശ്യമായ തുക ഉൾപ്പെടുത്താത്തതിനെ തുടർന്നാണെന്നു ചിക്കാഗോ സ്‌റ്റേറ്റ് പ്രസിഡന്റ് തോമസ് കൽഹൻ പറഞ്ഞു. ജീവനക്കാരെ പിരിച്ചു വിടുവാൻ എടുത്ത തീരുമാനം വേദനാജനകമാണെന്നും കഴിഞ്ഞ ജൂലായ് മുതൽ യൂണിവേഴ്‌സിറ്റിയിൽ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടു തുടങ്ങിയതായും പ്രസിഡന്റ് അറിയിച്ചു.
നേരത്തെ തീരുമാനിച്ചത് അനുസരിച്ചു ചുരുങ്ങിയ ഫാക്കൽറ്റി അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തിയുള്ള സമ്മർ ക്ലാസുകൾ ആരംഭിക്കും. സ്‌കൂൾ അടച്ചു പൂട്ടുന്നതിനു മുൻപ് പഠനം തുടരുന്ന സെമസ്റ്റർ ക്ലാസുകൾ പൂർത്തീകരിക്കുവാൻ സ്പ്രീംഗ് ബ്രേക്ക് നൽകുന്നതല്ലെന്നു കഴിഞ്ഞ ആഴ്ച ചിക്കാഗോ സ്‌റ്റേറ്റ് അറിയിച്ചിരുന്നു. സ്‌റ്റേറ്റ് ലിജിസ്‌ട്രേറ്റിൽ ഭൂരിപക്ഷമുള്ള ഡമോട്രാറ്റ് അംഗങ്ങളും റിപബ്ലിക്കൻ പാർട്ടിക്കാരനുമായ ഗവർണറും തമ്മിലുള്ള ശീതസമരമാണ് കോളജ് ഫണ്ടിങ്ങിനെ സാരമായി ബാധിച്ചത്.